ടി20 ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തി

Published : Oct 30, 2021, 03:18 PM IST
ടി20 ലോകകപ്പ്: ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ക്വിന്റണ്‍ ഡി കോക്ക് തിരിച്ചെത്തി

Synopsis

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ (Temba Bavuma) ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്‍ണ്‍ ഡി കോക്ക് (Quinton De Kock) തിരിച്ചെത്തി. 

ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) മത്സരത്തില്‍ ശ്രീലങ്ക (Sri Lanka) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ (Temba Bavuma) ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്വിന്‍ണ്‍ ഡി കോക്ക് (Quinton De Kock) തിരിച്ചെത്തി. 

ഹെന്റിച്ച് ക്ലാസന് പകരമാണ് ഡി കോക്ക് കളിക്കുക. നേരത്തെ വര്‍ണവിവേചനത്തിനെതിരെ മുട്ടില്‍ നിന്ന് പ്രതിഷേധിക്കാനാവില്ലെന്ന കാരണത്താല്‍ ഡി കോക്ക് വിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഡി കോക്ക് മാപ്പുപറഞ്ഞു. പിന്നാലെ ടീമില്‍ തിരിച്ചെത്തുകയായിരുന്നു. 

ശ്രീലങ്ക ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഓരോ ജയം വീതം സ്വന്തമാക്കി. എങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക മുന്നിലാണ്. മുന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. ശ്രീലങ്ക തൊട്ടുതാഴെ നാലാം സ്ഥാനത്തും.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ന്‍ മാര്‍ക്രം, റീസ ഹെന്‍ഡ്രിക്‌സ്, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കെശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

ശ്രീലങ്ക: കുശാല്‍ പെരേര, പതും നിസങ്ക, ചരിത് അസലങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, ഭാനുക രാജപക്‌സ, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ചാമിക കരുണാരത്‌നെ, ദുശ്മന്ത ചമീര, മഹീഷ് തീക്ഷണ, ലാഹിരു കുമാര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍