Published : Nov 15, 2025, 11:01 AM ISTUpdated : Nov 15, 2025, 07:19 PM IST

ഐപിഎല്‍ താരകൈമാറ്റം തൂക്കി സഞ്ജു സാംസണ്‍, മലയാളി ക്രിക്കറ്റര്‍ ഇനി സിഎസ്‌കെയില്‍- LIVE

Summary

ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തി. ചെന്നൈ കുപ്പായത്തിലേക്ക് സഞ്ജുവിന്‍റെ വരവ് 'തല' എംഎസ് ധോണിയുടെ അനുഗ്രഹാശംസകളോടെ. സിഎസ്‌കെ പകരം രവീന്ദ്ര ജഡേജയേയും സാം കറനേയും റോയല്‍സിന് വിട്ടുനല്‍കി. 

sanju samson

07:19 PM (IST) Nov 15

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഒഴിവാക്കി

പഞ്ചാബ് കിംഗ്‌സ് സ്‌ക്വാഡില്‍ നിന്ന് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഒഴിവാക്കി. മറ്റു ഓട്രേലിയന്‍ താരങ്ങളായ ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡിന് എന്നിവരേയും പഞ്ചാബ് പരിഗണിച്ചില്ല.

 

07:13 PM (IST) Nov 15

വിഷ്ണു വിനോദിനെ നിലര്‍ത്തി

മലയാളി താരം വിഷ്ണു വിനോദിനെ പഞ്ചാബ് കിംഗ്‌സ് നിലനിര്‍ത്തി. 11.50 കോടിയാണ് ഇനി പഞ്ചാബിന്റെ അക്കൗണ്ടില്‍ ബാക്കിയുള്ളത്.

 

06:39 PM (IST) Nov 15

ഹെന്റിച്ച് ക്ലാസന്‍ തുടരും

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹെന്റിച്ച് ക്ലാസന്‍ തുടരും. നേരത്തെ, ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 25.50 കോടിയുമായിട്ടാണ് ഹൈദരാബാദ് താരലേലത്തിനെത്തുക.

 

06:31 PM (IST) Nov 15

സച്ചിന്‍ ബേബി ലേലത്തിന്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മലയാളി താരം സച്ചിന്‍ ബേബിയെ ഒഴിവാക്കി. നേരത്തെ മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നല്‍കിയിരുന്നു.

 

06:06 PM (IST) Nov 15

വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത ഒഴിവാക്കി

23.75 കോടിക്ക് കഴിഞ്ഞ തവണ ടീമില്‍ നിലനിര്‍ത്തി വെങ്കടേഷ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി. ഇനി അക്കൗണ്ടിലുള്ളത് 64.3 കോടി.

 

06:03 PM (IST) Nov 15

ആര്‍സിബിക്ക് വേണ്ടത് എട്ട് താരങ്ങളെ

16.40 കോടിയുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലേലത്തിനെത്തുക. എട്ട് താരങ്ങളെ അവര്‍ക്ക് ഇനി സ്വന്തമാക്കേണ്ടതുണ്ട്്. അതില്‍ രണ്ട് ഓവര്‍സീസ് താരങ്ങളാണ്.

 

06:01 PM (IST) Nov 15

മുംബൈയുടെ അക്കൗണ്ടില്‍ 2.75 കോടി

മുംബൈ ലേലത്തിനെത്തുക 2.75 കോടിയുമായിട്ടാണ്. സത്യനാരായണ, റീസെ ടോപ്ലി, കെ എല്‍ ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാന്‍ (രണ്ട് കോടി), ലിസാര്‍ഡ് വില്യംസ് (0.75 കോടി) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍

 

06:01 PM (IST) Nov 15

മുംബൈയുടെ അക്കൗണ്ടില്‍ 2.75 കോടി

മുംബൈ ലേലത്തിനെത്തുക 2.75 കോടിയുമായിട്ടാണ്. സത്യനാരായണ, റീസെ ടോപ്ലി, കെ എല്‍ ശ്രീജിത്ത്, കരണ്‍ ശര്‍മ, ബെവോണ്‍ ജേക്കബ്‌സ്, മുജീബ് റഹ്മാന്‍ (രണ്ട് കോടി), ലിസാര്‍ഡ് വില്യംസ് (0.75 കോടി) എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുതാരങ്ങള്‍

 

05:59 PM (IST) Nov 15

വിഗ്നേഷ് പുത്തൂരിനെ ഒഴിവാക്കി

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച മലയാളി താരം വിഗ്നേഷ് പുത്തൂരിനെ ടീം കൈവിട്ടു. 30 ലക്ഷമായിരുന്നു താരത്തിന്റെ പ്രതിഫലം.

 

05:38 PM (IST) Nov 15

ചെന്നൈയുടെ അക്കൗണ്ടില്‍ കോടികള്‍

43.4 കോടിയാണ് ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത്. ഒമ്പത് താരങ്ങളെയാണ് ഇനി ചെന്നൈക്ക് വേണ്ടത്. അതില്‍ മൂന്ന് ഓവര്‍സീസ് സ്ലോട്ടും.

 

05:37 PM (IST) Nov 15

പതിരാനയെ ഒഴിവാക്കി ചെന്നൈ

ന്യൂസലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ശ്രീലങ്കന്‍ പേസര്‍ മഹീഷ പതിരാനെ എന്നിവരാണ് റിലീസ് ചെയ്യപ്പെട്ട പ്രമുഖര്‍.

 

12:45 PM (IST) Nov 15

നിതീഷ് റാണ ഡല്‍ഹിയില്‍

രാജസ്ഥാന്‍ റോയല്‍സ് താരം നിതീഷ് റാണയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 4.2 കോടിക്കാണ് ഡല്‍ഹി റാണയെ ടീമിലെത്തിച്ചത്.

 

11:31 AM (IST) Nov 15

ഡോണോവന്‍ ഫെറൈറ രാജസ്ഥാനില്‍

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡോണോവന്‍ ഫെറൈറയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മുഴുവന്‍ പൈസയായി ഒരു കോടിക്കാണ് താരം രാജസ്ഥാനിലെത്തിത്.

 

11:25 AM (IST) Nov 15

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ലഖ്‌നൗവില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരുന്ന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിക്കും. ട്രേഡിലൂടെയാണ് ലഖ്‌നൗ അര്‍ജുനെ സ്വന്തമാക്കിയത്.

 

11:19 AM (IST) Nov 15

സഞ്ജുവിന് സ്വപ്‌ന ടീം, സ്വപ്‌ന പ്രതിഫലം

സഞ്ജു സാംസണ് സിഎസ്‌കെയില്‍ വാര്‍ഷിക പ്രതിഫലം 18 കോടി രൂപ എന്ന് റിപ്പോര്‍ട്ട്. 

11:17 AM (IST) Nov 15

സഞ്ജുവിനെ ടീമിലെടുത്തത് ദീര്‍ഘകാല പദ്ധതി

സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത് വന്‍ ലക്ഷ്യങ്ങളോടെ. താരകൈമാറ്റം രവീന്ദ്ര ജഡേജയുടെ സമ്മതത്തോടെയെന്നും സിഎസ്‌കെ. 

11:06 AM (IST) Nov 15

സ്വാഗതം ചേട്ടാ, ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍

ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ചെന്നൈ ഇക്കാര്യം പുറത്തുവിട്ടത്.

 

Read Full Story

More Trending News