
പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ അത്യപൂര്‍വ റെക്കോഡ് സ്വന്തമാക്കി ടീം ഇന്ത്യ. ഹോംഗ്രൗണ്ടില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ പരമ്പര വിജയമെന്ന റെക്കോഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 11 വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 2012-13ന് ശേഷം ഇന്ത്യ നാട്ടില്‍ പരമ്പര അടിയറവ് വച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇന്ത്യ മറികടന്നത്.
1995 മുതല്‍ 2001 വരെയുള്ള കാലയളവില്‍ ഓസ്‌ട്രേലിയ നാട്ടില്‍ 10 പരമ്പര വിജയങ്ങള്‍ സ്വന്തമാക്കി. പിന്നീട് 2004 മുതല്‍ 2009 വരെയുള്ള കാലയളവിലും ഓസീസ് പത്ത് പരമ്പര വിജയങ്ങള്‍ നേടി. വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായ എട്ട് പരമ്പരകള്‍ നേടിയിട്ടുണ്ട്. 1976 മുതല്‍ 1986 വരെയുള്ള കാലയളവിലായിരുന്നു ഇത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!