
മുംബൈ: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍ അടങ്ങുന്നതാണ് സ്പോൺസര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സി.
ജനുവരിയില്‍ വനിതാ ടീം അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇതേ ജേഴ്സി ധരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് മുന്‍ ബിസിസിഐ സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയര്‍മാനുമായ ജയ് ഷാ ആണ് പുതിയ ജേഴ്സി അനാവരണം ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം പഴയ ജേഴ്സി ധരിച്ചായിരുന്നു കളിക്കാനിറങ്ങിയത്.
'എന്ത് ചോദ്യമാണിത്'?, ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് രോഹിത്തിന്‍റെ മറുപടി
വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം പുതിയ ജേഴ്സി ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പങ്കെടുക്കാനായില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. നാഗ്പൂരില്‍ ഇന്ന് ഉച്ചക്ക് 1.30നാണ് പരമ്പരയിലെ ആദ്യ മത്സരം. ഓസ്ട്രേലിയക്കെും ന്യൂസിലന്‍ഡിനുമെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 4-1ന്‍റെ ആധികാരിക ജയം നേടിയാണ് ഏകദിന പരമ്പരക്കിറങ്ങുന്നത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്രയുടെ അഭാവമാണ് ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്ക് ആശങ്കയുണര്‍ത്തുന്നത്. ബുമ്രയെ ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കളിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ബുമ്രയുടെ അഭാവത്തില്‍ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ഷമിയാവും ഇന്ത്യൻ പേസാക്രമണത്തെ നയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!