
മുംബൈ: ആരാധകരെ സങ്കടത്തിലാഴ്ത്തുന്ന വാര്‍ത്ത കേട്ടാണ് ഇന്ന് ക്രിക്കറ്റ് ലോകം ഉണര്‍ന്നത്. സിംബാബ്‌വെ മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്കിന്‍റെ മരണവാര്‍ത്തയായിരുന്നു അത്. തൊണ്ണൂറുകളിലും 2000മാണ്ടിന്‍റെ ആദ്യ ദശകത്തിലും സിംബാബ്‌വെ ക്രിക്കറ്റെന്നാല്‍ ഫ്ലവര്‍ സഹദരരും ഹീത്ത് സ്ട്രീക്കുമായിരുന്നു. ഫ്ലവര്‍ സഹോദരര്‍ വിടവാങ്ങിയശേഷം സിംബാബ്‌വെ ക്രിക്കറ്റിനെ ഒറ്റക്ക് ചുമലിലേറ്റിയത് സ്ട്രീക്കായിരുന്നു.
സച്ചിന്‍ പുറത്തായാല്‍ കളി തോറ്റുവെന്ന് പറഞ്ഞിരുന്ന ഇന്ത്യന്‍ ആരാധകരെ പോലെ സ്ട്രീക്ക് മടങ്ങിയാല്‍ സിംബാബ്‌വെ തോല്‍വി ഉറപ്പിച്ചിരുന്ന കാലം. തൊണ്ണൂറുകളിലെയും രണ്ടായിരത്തിലേയും എത്രയെത്രെ ഓര്‍മകളാണ് ആരാധകരുടെ മനസില്‍ സ്ട്രീക്കിന്‍റെ മരണവാര്‍ത്തക്ക് പിന്നാലെ ഓടിയെത്തിയത്. സ്ട്രീക്ക് അര്‍ബുദ ബാധിതനായിരുന്നുവെന്നുപോലും ആരാധകരില്‍ പലരും അറിഞ്ഞത് ആ വ്യാജ മരണവാര്‍ത്ത പുറത്തുവന്നപ്പോഴായിരുന്നു.
എന്നാല്‍ സ്ട്രീക്ക് തന്നെ തന്‍റെ മരണവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയതോടെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഡിആര്‍എസ്(ഡിസിഷന്‍ റിവ്യു സിസ്റ്റം) വിധി എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒപ്പം മരണവാര്‍ത്തക്ക് പിന്നാലെ അനുശോചന കുറിപ്പുമായെത്തിയ പലതാരങ്ങളെയും സൂമഹമാധ്യമങ്ങളില്‍ ആരാധകര്‍ പൊരിക്കുകയും ചെയ്തു. റിവ്യു വിജയിച്ചുവെന്നും യമരാജന്‍ സ്ട്രീക്കിനെ ഭൂമിയിലേക്ക് തിരിച്ചയച്ചുവെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ സിംബാബ്‌വെ ടീമില്‍ സ്ട്രീക്കിന്‍റെ സഹതാരമായിരുന്ന ഹെന്‍റി ഒലോങ്കയാണ് സ്ട്രീക്ക് ജീവനോട് ഇരിക്കുന്നുവെന്നും അദ്ദേഹം ജീവനോടെ ഇരിക്കുന്നുവെന്നും വ്യക്തമാക്കിയത്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ തിരിച്ചു വിളിച്ചിരിക്കുന്നുവെന്നുമായിരുന്നു ഒലോങ്കയുടെ ട്വീറ്റ്. ആരാധകപ്രതികരണങ്ങളിലൂടെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!