'രാജ്യം കീഴടക്കിയിട്ട് രാജാവ് വിശ്രമിക്കുന്നതാണ്, പ്രജകൾ ആഘോഷിക്കട്ടെ', ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആഘോഷമാക്കി ആരാധകർ

Published : Mar 10, 2026, 06:51 PM IST
Sanju Samson Sitting Alone

Synopsis

ഭാര്യ ചാരുലതക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഒപ്പം സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം പോസ് ചെയ്തശേഷം സഞ്ജുവാകട്ടെ ലോകകപ്പ് സമ്മാനിച്ച സ്റ്റേജില്‍ ആഘോഷമെല്ലാം കണ്ട് ഒറ്റക്ക് ഇരുന്നു.

അഹമ്മദാബാദ്: ടി20 ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യൻ ടീം അംഗങ്ങള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മതിമറന്ന് ആഘോഷിക്കുമ്പോള്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്കാരവുമായി എല്ലാം നോക്കി ഒറ്റക്കിരിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ആരാധകര്‍ കണ്ടതാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ കാമുകി മഹീക ശര്‍മയുമായി ലോകകപ്പ് വേദിയില്‍ ഇരുന്നും കിടന്നുമെല്ലാം ആഘോഷിച്ചപ്പോള്‍ തിലക് വര്‍മയും ഇഷാന്‍ കിഷനും അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജുമെല്ലാം അടങ്ങുന്ന ആവേശക്കമ്മിറ്റി പാട്ടുപാടിയും സെല്‍ഫിയെടുത്തും നൃത്തം ചെയ്തുമെല്ലാം ആഘോഷിക്കുകയായിരുന്നു.

ഭാര്യ ചാരുലതക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഒപ്പം സെല്‍ഫികള്‍ക്കും ഫോട്ടോകള്‍ക്കുമെല്ലാം പോസ് ചെയ്തശേഷം സഞ്ജുവാകട്ടെ ലോകകപ്പ് സമ്മാനിച്ച സ്റ്റേജില്‍ ആഘോഷമെല്ലാം കണ്ട് ഒറ്റക്ക് ഇരുന്നു. സമ്മാനദാനച്ചടങ്ങിലെ അവതാരകനായിരുന്ന ഹര്‍ഷ ഭോഗ്‌ലെയും ഒറ്റക്കിരിക്കുന്ന സഞ്ജുവിന് അടുത്തെത്തി കുശലം പറഞ്ഞു. ഒടുവില്‍ ഭോഗ്‌‌ലെയും സ‍്ജുവിനൊപ്പം ഇരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാരാധകരാണ് കണ്ടത്. ഇതിന് താഴെ വന്ന കമന്‍റുകളായിരുന്നു എറ്റവും രസകരം.

 

ഖലീല്‍ എന്നൊരാള്‍ വീഡിയോക്ക് താഴെ കുറിച്ചത് രാജ്യം കീഴടക്കിയിട്ട് രാജാവ് വിശ്രമിക്കുന്നതാണ്, പ്രജകൾ ആഘോഷിക്കട്ടെ, രാജാവ് അത് കണ്ട് ആസ്വദിക്കട്ടെ എന്നായിരുന്നു. സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇതിന്‍റെ ആയിരം മടങ്ങ് ആഘോഷിക്കുമെന്ന് മറ്റൊരു ആരാധകൻ കുറിച്ചപ്പോള്‍ സഞ്ജുവില്‍ നമുക്കൊരു എം എസ് ധോണിയെ കാണാമെന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. വിജയത്തിനുശേഷം ട്രോഫി സഹതാരങ്ങള്‍ക്ക് വിട്ടുകൊടുത്ത് എല്ലാറ്റിനും പിന്നില്‍ നില്‍ക്കുന്ന ധോണിയെ ആണ് ആരാധകര്‍ സഞ്ജുവില്‍ കാണുന്നത്. ലോകകപ്പിലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തിലും സെമിയിലും ഫൈനലിലും സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോട്ടയത്തെ മുതലാളി സഞ്ജുവിന്‍റെ കട്ട ഫാന്‍, കപ്പ് അടിച്ചപ്പോൾ ലോട്ടറിയടിച്ചത് ജീവനക്കാര്‍ക്ക്, ബോണസായി നല്‍കിയത് 1.64 ലക്ഷം രൂപ
ആവേശം അതിരുവിട്ടു, ക്ഷമ ചോദിച്ചിട്ടും രക്ഷയില്ല, ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ഷ്ദീപിനെ ശിക്ഷിച്ച് ഐസിസി