2019ല്‍ ഇന്ത്യന്‍ കായികലോകം ഏറ്റവുമധികം റീ ട്വീറ്റ് ചെയ്തത് കോലിയുടെ സ്പെഷല്‍ ട്വീറ്റ്

By Web TeamFirst Published Dec 10, 2019, 6:03 PM IST
Highlights

ജന്‍മദിനാശംസകള്‍, മഹി ഭായ്, പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും വില വളരെക്കുറച്ചുപേര്‍ക്കെ അറിയൂ. ഇത്രയുംകാലം താങ്കളുമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്.

മുംബൈ: 2019 വിടപറയുമ്പോള്‍ ഈ വര്‍ഷം ഇന്ത്യന്‍ കായിക ലോകം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച ട്വീറ്റുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളും ഏതൊക്കെയെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍ ഇന്ത്യ. ജൂലൈ ഏഴിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ നായകന്‍ എം എസ് ധോണിക്ക് അയച്ച ജന്‍മദിന സന്ദേശമാണ് ഇന്ത്യന്‍ കായികലോകം ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത ട്വീറ്റ്.

ജന്‍മദിനാശംസകള്‍, മഹി ഭായ്, പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും വില വളരെക്കുറച്ചുപേര്‍ക്കെ അറിയൂ. ഇത്രയുംകാലം താങ്കളുമായി സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ എല്ലാം വലിയേട്ടനാണ് താങ്കള്‍. ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്, എപ്പോഴും താങ്കളാണ് എന്റെ ക്യാപ്റ്റന്‍ -എന്നായിരുന്നു കോലിയുടെ ട്വീറ്റ്. കോലിയുടെ ഈ ട്വീറ്റ് 45000 പേരാണ് റീ ട്വീറ്റ് ചെയ്തത്. നാലു ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്.

In the world of sports, this Tweet from stole people's hearts 😍becoming the most Retweeted sports-related Tweet https://t.co/lW2FdqYzj7

— Twitter India (@TwitterIndia)

പുരുഷതാരങ്ങളില്‍ വിരാട് കോലിയുടെയും വനിതാ താരങ്ങളില്‍ പി വി സിന്ധുവിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. പുരുഷ താരങ്ങളില്‍ ധോണി രണ്ടാമതും രോഹിത് ശര്‍മ മൂന്നാമതും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാലാമതുമാണ്. വീരേന്ദര്‍ സെവാഗാണ് അഞ്ചാം സ്ഥാനത്ത്. വനിതാ താരങ്ങളില്‍ ഹിമ ദാസാണ് രണ്ടാം സ്ഥാനത്ത്. സാനിയ മിര്‍സ മൂന്നാമതും സൈന നെഹ്‌വാള്‍ നാലാമതും മിതാലി രാജ് അഞ്ചാം സ്ഥാനത്തുമുണ്ട്.

These Twitter handles hit sixes in 2019 🏏 pic.twitter.com/iUJauLoo7X

— Twitter India (@TwitterIndia)

These Twitter handles hit sixes in 2019 🏏 pic.twitter.com/iUJauLoo7X

— Twitter India (@TwitterIndia)
click me!