ലോകകപ്പില്‍ പാക് ടീമിന് അധിക സുരക്ഷയോ പ്രത്യേക പരിഗണനയോ ഇല്ല, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

Published : Aug 12, 2023, 04:40 PM IST
ലോകകപ്പില്‍ പാക് ടീമിന് അധിക സുരക്ഷയോ പ്രത്യേക പരിഗണനയോ ഇല്ല, നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം

Synopsis

സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് ടീമിന് അനുമതി നല്‍കിയതെന്നും ഇന്ത്യയില്‍വെച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നേരത്തെ പറഞ്ഞിരുന്നു.

മുംബൈ: ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് അധിക സുരക്ഷയോ പ്രത്യേക പരിഗണനയോ നല്‍കില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റേത് രാജ്യത്തെയും ടീമിനെയും പോലെ മാത്രമെ പാക്കിസ്ഥാന്‍ ടീമിനെയും പരിഗണിക്കൂവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാക് സര്‍ക്കാര്‍ അനുമതി നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. പാക് ടീമിന് പ്രത്യേക പരിഗണനയോ അധിക സുരക്ഷയോ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന മറ്റേത് ടീമിനെയുംപോലുള്ള പരിഗണന തന്നെയാകും പാക്കിസ്ഥാന്‍ ടീമിനും നല്‍കുക. ലോകകപ്പില്‍ പങ്കെടുക്കുന്ന പാക് ടീമിന് മാത്രമല്ലെ മറ്റെല്ലാ ടീമുകള്‍ക്കും മതിയായ സുരക്ഷ നല്‍കുമെന്നും-ബാഗ്ചി പറഞ്ഞു.

ഇന്ത്യയിലെത്തുന്ന പാക് ടീമിന് അധിക സുരക്ഷ വേണമെന്നും സുരക്ഷാപരമായ കാരണങ്ങളാല്‍ അഹമ്മദാബാദില്‍ കളിക്കാനാവില്ലെന്നും പാക്കിസ്ഥാന്‍ നേരത്തെ നിലപാടെടുത്തിരുന്നു. സ്പോര്‍ട്സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ പാക് ടീമിന് അനുമതി നല്‍കിയതെന്നും ഇന്ത്യയില്‍വെച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നേരത്തെ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മികച്ചൊരു മത്സരം കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതൊരു യുദ്ധമല്ലെന്നും അങ്ങനെ ആക്കി മാറ്റരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.

ദ്രാവിഡോ ലക്ഷ്മണോ അല്ല, അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഇന്ത്യക്ക് പുതിയ പരിശീലകന്‍

ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ 14നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍15ന് നിശ്ചയിച്ചിരുന്ന മത്സരം നവരാത്രി ആഘോഷങ്ങള്‍ തുടങ്ങുന്നത് കണക്കിലെടുത്ത് ഒരു ദിവസം നേരത്തെ ആക്കുകയായിരുന്നു. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓപ്പണറായി സഞ്ജു, മധ്യനിരയില്‍ വെടിക്കെട്ടുമായി യുവനിര, ഐപിഎല്‍ ലേലത്തിനുശേഷമുള്ള സിഎസ്‌കെ പ്ലേയിംഗ് ഇലവന്‍
സൂര്യകുമാറിനും ഗില്ലിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്, ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര