
ലഖ്നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പരസ്യമായി ശകാരിച്ച ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. മുതലാളിമാര്‍ ഗ്രൗണ്ടിലിറങ്ങിയ ക്യാപ്റ്റനെയും കോച്ചിനെയും ശകാരിക്കാനിറങ്ങരുതെന്നും അതൊക്കെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ ഒതുക്കി നിര്‍ത്തണമെന്നും സെവാഗ് ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.
ടീം ഉടമകള്‍ ഡ്രസ്സിംഗ് റൂമിലോ വാര്‍ത്താ സമ്മേളനത്തിലോ മാത്രമെ ക്യാപ്റ്റനെയും കളിക്കാരെയുമൊക്കെ കാണാന്‍ പാടുള്ളു. അതും അവരെ പ്രചോദിപ്പിക്കാന്‍ വേണ്ടി മാത്രമാകണം.അല്ലാതെ ഗ്രൗണ്ടിലിറങ്ങി ടീം ഉടമ തോല്‍വിയുടെ കാരണം ചോദിക്കുന്നത് ശരിയായ നടപടിയല്ല. എന്താണ് നടക്കുന്നത്, എന്താണ് പ്രശ്നം, ആ കളിക്കാരന്‍ എന്തുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തില്ല തുടങ്ങിയ ചോദ്യങ്ങളല്ല ടീം ഉടമ ചോദിക്കേണ്ടത്. കാരണം, ക്യാപ്റ്റനും കോച്ചുമാരുമാണ് ഒരു ടീമിനെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളൊക്കെ അവര്‍ നോക്കിക്കൊള്ളും.
'അവനെ ഉപയോഗിക്കാനായില്ല,' കൊൽക്കത്ത ക്യാപ്റ്റനായിരുന്ന കാലത്തെ ഏറ്റവും വലിയ ദുഃഖത്തെക്കുറിച്ച് ഗംഭീർ
ഗ്രൗണ്ടില്‍ടീം തോറ്റാലും ജയിച്ചാലും ഉടമക്ക് ലാഭം കിട്ടുന്നില്ലെ.അവരെല്ലാം കച്ചവടക്കാരാണ്. അവര്‍ക്ക് ലാഭവും നഷ്ടവും മാത്രമെയുള്ളു.പക്ഷെ ഇവിടെ അദ്ദേഹത്തിന് ഒരു നഷ്ടവുമില്ല. പിന്നെ എന്താണ് അദ്ദേഹത്തിന്‍റെ പ്രശ്നം. ടീം തോറ്റാലും 400 കോടി ലാഭമുണ്ടാക്കുന്നില്ലെ.ഇതൊരു കച്ചവടമാണ്. പക്ഷെ അവിടെ ടീം ഉടമക്ക് ഒന്നും ചെയ്യാനില്ല.അവിടെ എന്ത് സംഭവിച്ചാലും നോക്കാന്‍ വേറെ ആളുണ്ടല്ലോ.അതുകൊണ്ട് ടീം ഉടമകളുടെ പണി കളിക്കാരെ പ്രചോദിപ്പിക്കുക എന്നത് മാത്രമാണ്.
ഒരു കളിക്കാരനോട് പരസ്യമായി ഇങ്ങനെ ചൂടായാല്‍ അയാള്‍ മറ്റ് ടീം തേടിപോയാല്‍ ഉടമ പിന്നെ എന്തു ചെയ്യും.അങ്ങനെ ഒരു കളിക്കാരന്‍ പോയാല്‍ വീണ്ടും ജയിക്കാനുള്ള സാധ്യത പൂജ്യമാണ്.ഞാന്‍ പഞ്ചാബ് ടീം വിടുന്ന സീസണില്‍ പഞ്ചാബ് കിംഗ്സ് അഞ്ചാമതായിരുന്നു. പിന്നീട് ഒരിക്കലും അവര്‍ അഞ്ചാം സ്ഥാനത്ത് എത്തിയിട്ടില്ലെന്നും പഞ്ചാബിന്‍റെ താരവും മെന്‍ററും ആയിരുന്ന സെവാഗ് പറഞ്ഞു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ല്ഖനൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍ വെച്ചുതന്നെ നായകന്‍ കെ എല്‍ രാഹുലിനോട് രോഷാകുലനായി സംസാരിക്കുന്നതും രാഹുല്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കേള്‍ക്കാതെ ഗോയങ്ക ദേഷ്യപ്പെടുന്നതും ആരാധകര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ സീസണൊടുവില്‍ ലഖ്നൗ വിടുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക