വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലെത്തി: അപൂര്‍വ നേട്ടത്തില്‍ മൂന്ന് താരങ്ങള്‍!

By Web TeamFirst Published Jul 22, 2019, 5:27 PM IST
Highlights

ഇന്ത്യന്‍ ക്രിക്കറ്റിലാദ്യമായാണ് രാജസ്ഥാന്‍ ടീമിലെ മൂന്ന് താരങ്ങള്‍ ദേശീയ ടീമില്‍ ഒരേസമയം ഇടംപിടിക്കുന്നത്

ജയ്‌പൂര്‍: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അടിമുടി മാറ്റമാണ് ആരാധകര്‍ക്ക് കാണാനായത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി മൂന്ന് രാജസ്ഥാന്‍ താരങ്ങള്‍ ഒരേസമയം സീനിയര്‍ ടീമില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്, വലംകൈയന്‍ പേസര്‍ ദീപക് ചാഹര്‍, സ്‌പിന്നര്‍ രാഹുല്‍ ചാഹര്‍ എന്നിവരാണ് 15 അംഗ ടി20 ടീമില്‍ ഇടംപിടിച്ചത്. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ അനൗദ്യോഗിക ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യന്‍ എ ടീമില്‍ മൂവരുമുണ്ടായിരുന്നു. ഖലീലും ദീപകും സീനിയര്‍ കുപ്പായത്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചിരുന്നു. 

എം എസ് ധോണിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ടി20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. രാഹുല്‍ ചാഹറിനൊപ്പം നവ്‌ദീപ് സൈനിയെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

click me!