ചാംപ്യന്‍സ് ട്രോഫി: ദുബായില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു

Published : Feb 03, 2025, 04:08 PM IST
ചാംപ്യന്‍സ് ട്രോഫി: ദുബായില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു

Synopsis

ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി.

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ദുബായില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനുമുള്ള ടിക്കറ്റുകളാണ് വില്‍പ്പന തുടങ്ങിയത്. സെമി ഫൈനല്‍ ഫലത്തെ ആശ്രയിച്ച് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ പിന്നീട് തീുമാനിക്കും. പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കാത്തതിനാലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലേക്ക് മാറിയത്.  ഇന്ത്യ ഫൈനലിലെത്തിയാല്‍ ഫൈനല്‍ മത്സരവും നേരിട്ട് കാണാന്‍ പ്രവാസികള്‍ക്ക് അവസരം ലഭിക്കും. 

125 ദിര്‍ഹം മുതലാണ് ടിക്കറ്റ് വില. 3000ത്തിന് അടുത്ത ഇന്ത്യന്‍ രൂപ വരും ടിക്കറ്റിന്. ഐസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകളെടുക്കാം. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയിരുന്നു.

കേരളത്തിന് തിരിച്ചടി, സഞ്ജു രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല! ആറാഴ്ച്ച വിശ്രമം, വിനയായത് പരിക്ക്

ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് വേദിയാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാകിസ്ഥാനിലേക്ക് പോകാന്‍ തയാറാകുമോ എന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്