ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന പ്രവചനം; ന്യൂസിലൻഡ് ആരാധകരോട് മാപ്പു പറഞ്ഞ് ടിം പെയ്ൻ

Published : Jun 26, 2021, 10:55 PM IST
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കുമെന്ന പ്രവചനം; ന്യൂസിലൻഡ് ആരാധകരോട് മാപ്പു പറഞ്ഞ് ടിം പെയ്ൻ

Synopsis

നമുക്കെല്ലാം തെറ്റു പറ്റാം. എനിക്കും അങ്ങനെയൊരു അബദ്ധം പറ്റി. അതിന് ഞാൻ കിവീസ് ആരാധകരോട് മാപ്പു ചോദിക്കുന്നു.

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യ ജയിക്കുമെന്ന് പ്രവചിച്ചതിന് ന്യൂസിലൻഡ് ആരാധകരോട് മാപ്പു പറഞ്ഞ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ ടിം പെയ്ൻ. ഫൈനലിന് മുമ്പാണ് ന്യൂസിലൻഡിനെ കീഴടക്കി ഇന്ത്യ അനായാസം കിരീടം നേടുമെന്ന് പ്രവചിച്ചത്. എന്നാൽ പെയ്നി‍ന്റെ പ്രവചനം തെറ്റിച്ച് ഇന്ത്യയെ കീഴടക്കി കിവീസ് ചാമ്പ്യൻമാരായതിന് പിന്നാലെയാണ് പെയ്നിന്റെ മാപ്പു പറച്ചിൽ.

നമുക്കെല്ലാം തെറ്റു പറ്റാം. എനിക്കും അങ്ങനെയൊരു അബദ്ധം പറ്റി. അതിന് ഞാൻ കിവീസ് ആരാധകരോട് മാപ്പു ചോദിക്കുന്നു. ഫൈനലിൽ ന്യൂസിലൻഡ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. അവരുടെ വിജയം എപ്പോഴും സന്തോഷം നൽകുന്നതാണ്-പെയ്ൻ പറഞ്ഞു.

ചെറിയ രാജ്യമായ ന്യൂസിലൻഡിന്റെ വലിയ വിജയമാണത്. ഓസ്ട്രേലിയയിലെ താരതമ്യേന ചെറിയ സംസ്ഥാനമായ ടാസ്മാനിയയിൽ നിന്നാണ് ഞാൻ വരുന്നത്. ചെറിയ ഇടങ്ങളിൽ നിന്നുവന്ന് വലിയ കാര്യങ്ങൾ ചെയ്യുന്നവരാണ് ഞങ്ങൾ. അതുകൊണ്ടുതന്ന രാജ്യാന്തര ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ നേട്ടം മഹത്തരമാണെന്നും ടിം പെയ്ൻ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എട്ടു വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. മഴ മൂലം രണ്ട് ദിവസം പൂർണമായും നഷ്ടമായിട്ടും റിസർവ് ദിനത്തിൽ ന്യൂസിലൻഡിന് അനായാസ ജയം നേടാനായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും