മലിംഗക്കുശേഷം ടി20യില്‍ ആദ്യം; ചരിത്രനേട്ടവുമായി ടിം സൗത്തി

By Gopala krishnanFirst Published Nov 20, 2022, 2:45 PM IST
Highlights

അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ സിംഗിളെടുത്തതോടെ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. പാണ്ഡ്യ പുറത്തായശേഷം വന്ന ഹൂഡയും സുന്ദറും സിംഗിളെടുക്കാചെ സിക്സടിക്കാന്‍ ശ്രമിച്ച് പുറത്തായതോടെ 51 പന്തില്‍ 111 റണ്‍സുമായി പുറത്താകാതെ മറുവശത്ത് നിന്ന സൂര്യകുമാറിന് സ്ട്രൈക്ക് പോലും ലഭിച്ചില്ല.

ഓക്‌ലന്‍ഡ്: ടി20 ക്രിക്കറ്റില്‍ രണ്ടാം സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവ് മിന്നിത്തിളങ്ങിയ ദിനം തീപന്തുകളുമായി മറ്റൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി. ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ സൗത്തി ടി20 ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ലസിത് മലിംഗക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പേസറായി.

 19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 186ല്‍ എത്തിയിരുന്നു. സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. അവസാന ഓവറില്‍ 14 റണ്‍സ് കൂടി ചേര്‍ത്ത് ഇരുവരും ഇന്ത്യയെ 200 കടത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സ് വീതം ഓടിയെടുക്കാനെ ഹാര്‍ദ്ദിക്കിന് കഴിഞ്ഞുള്ളു. മൂന്നാം പന്തില്‍ ഹാര്‍ദ്ദിക്ക് ജിമ്മി നീഷാമിന് ക്യാച്ച് നല്‍കി മടങ്ങി. നാലാം പന്തില്‍ ദീപക് ഹൂഡ ലോക്കി ഫോര്‍ഗൂസന് ക്യാച്ച് നല്‍കി മടങ്ങി. അ‍ഞ്ചാം പന്തില്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ വീണ്ടും നീഷാമിന് ക്യാച്ച് നല്‍കിയതോടെ സൗത്തി ഹാട്രിക്ക് പൂര്‍ത്തിയാക്കി.

സൂര്യകുമാര്‍ യാദവിന് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

അവസാന പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ സിംഗിളെടുത്തതോടെ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. പാണ്ഡ്യ പുറത്തായശേഷം വന്ന ഹൂഡയും സുന്ദറും സിംഗിളെടുക്കാചെ സിക്സടിക്കാന്‍ ശ്രമിച്ച് പുറത്തായതോടെ 51 പന്തില്‍ 111 റണ്‍സുമായി പുറത്താകാതെ മറുവശത്ത് നിന്ന സൂര്യകുമാറിന് സ്ട്രൈക്ക് പോലും ലഭിച്ചില്ല.

2010-11ല്‍ പാക്കിസ്ഥാനെതിരെ ആണ് സൗത്തി ട20 ക്രിക്കറ്രിലെ ആദ്യ ഹാട്രിക് നേടിയത്. ടി20 ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറുമായിരുന്നു സൗത്തി. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗത്തിയുടെ രണ്ടാം ഹാട്രിക് പിറന്നത്. 2016ല്‍ ബംഗ്ലാദേശിനെതിരെയും 2019ല്‍ ന്യൂസിലന്‍ഡിനെതിരെയുമാണ് ലസിത് മലിംഗ രണ്ട് തവണ ഹാട്രിക് നേടിയത്. ടി20 ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ 132 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സൗത്തി ടി20 യില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറുമാണ്.

click me!