
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി നേടിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹമെത്തുകയാണ്. ഇന്നത്ത ഇരട്ട സെഞ്ചുറിക്ക് ശേഷം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍, ശശി തരൂര്‍ എം പി എന്നിവരെല്ലാം സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തി. താരത്തെ ടീമിലെടുക്കണമൊക്കെയാണ് ആരാധകര്‍ പറയുന്നത്.
ഋഷഭ് പന്ത് ഫോമിലില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിന്റെ പ്രകടനം സെലക്റ്റര്‍മാരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. മാത്രമല്ല, ഇപ്പോള്‍ ടീമിലില്ലാത്ത എം എസ് ധോണിക്ക് പകരം ആളെ തേടികൊണ്ടിരിക്കുന്ന സമയം കൂടിയാണിത്.
അടുത്തവര്‍ഷത്തെ ടി20 ലോകകപ്പ് മുന്നില്‍കണ്ട് മികച്ച ടീമിനേയും ഒരുക്കേണ്ടത്. ഏതായാലും സഞ്ജുവിന്റെ പ്രകടനം കണ്ടില്ലെന്ന് നടിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനോ സെലക്റ്റര്‍മാര്‍ക്കോ ആവില്ല. മലയാളി താരത്തെ പിന്തുണച്ചുകൊണ്ടുവന്ന ചില ട്വീറ്റുകള്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!