ഋഷഭ് പന്ത് ഡ്രോപ്പ് ചെയ്യാന്‍ മിടുക്കനാണ്; വിരമിച്ചാല്‍ ഊബര്‍ ഡ്രൈവറാവാം- താരത്തിന് വീണ്ടും പരിഹാസം

Published : Dec 22, 2019, 09:13 PM ISTUpdated : Dec 22, 2019, 09:15 PM IST
ഋഷഭ് പന്ത് ഡ്രോപ്പ് ചെയ്യാന്‍ മിടുക്കനാണ്; വിരമിച്ചാല്‍ ഊബര്‍ ഡ്രൈവറാവാം- താരത്തിന് വീണ്ടും പരിഹാസം

Synopsis

]ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്രിക്കറ്റ് കരിയറിലെ മറ്റൊരു മോശം ദിവസംകൂടി കടന്നുപോയി. വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. 

കട്ടക്ക്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്രിക്കറ്റ് കരിയറിലെ മറ്റൊരു മോശം ദിവസംകൂടി കടന്നുപോയി. വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. വിന്‍ഡീസിനെതിരെ മൂന്ന് അനായാസ ക്യാച്ചുകളാണ് പന്ത് വിട്ടുകളഞ്ഞത്. ഒരു സ്റ്റംപിങ് അവസരം നഷ്ടപ്പെുത്തിയതോടൊപ്പം റിവ്യൂയിലും പരാജയമായി.

പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഏഴ് റണ്‍സ് മാത്രമണ് നേടാന്‍ സാധിച്ചത്. ക്രീസില്‍ ഉറച്ചുനിക്കേണ്ട സമയത്താണ് താരം വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യ ഏകദിനത്തില്‍ 71 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 39 റണ്‍സും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരിക്കല്‍കൂടി പരാജയമായതോടെ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍.

പന്ത് നന്നായി ഡ്രോപ്പ് ചെയ്യുന്നുണ്ട്, ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ അദ്ദേഹത്തിന് യൂബര്‍ ഡ്രൈവറാവാമെന്നുമെന്നുമാണ് ട്രോളര്‍മാര്‍ പറയുന്നത്. ട്വിറ്ററിലെ ചില ട്രോളുകള്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍
വിജയ് ഹസാരെ ട്രോഫി: കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും, സഞ്ജു ടീമില്‍