
ഗോള്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മുന്നേറി ശ്രീലങ്ക. ആദ്യ ടെസ്റ്റിലെ ജയത്തോടെ ശ്രീലങ്ക ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി. എട്ട് ടെസ്റ്റില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള ലങ്ക 48 പോയന്‍റും 50 വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ന്യൂസിലന്‍ഡിനെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക 63 റണ്‍സിന്‍റെ ആവേശജയമാണ് നേടിയത്. 275 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിവസം 207-8 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടാവുകയായിരുന്നു.
അതേസമയം, തോല്‍വിയോടെ ന്യൂസിലന്‍ഡ് ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാലു തോല്‍വിയുമടക്കം 36 പോയന്‍റും 42.86 വിജയശതമാനവുമായി നാലാം സ്ഥാനത്താണ്.ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തുടക്കമിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലെ ഒന്നാം സ്ഥാനം ഇന്ത്യ ഇന്നലെ ഒന്നു കൂടി ഉറപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഇന്ത്യ 71.67 വിജയശതമാനവും 86 പോയന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
'ആര് വേണമെങ്കിലും അടിച്ചോ, ഒരു മണിക്കൂര്‍ സമയം തരും'; രോഹിത് പറഞ്ഞ കാര്യം വെളിപ്പെടുത്തി റിഷഭ് പന്ത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരക്ക് പാകിസ്ഥാനെതിരായ പരമ്പര നേടി നാലാം സ്ഥാനത്തേകയര്‍ന്നിരുന്ന ബംഗ്ലാദേശ് ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്‍റും 42.19 വിജയശതമാവുമായി അഞ്ചാമതാണ്.
ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. കാണ്‍പൂരില്‍ 27ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്ക് ലീഡുയര്‍ത്താനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക