കൗമാര വിസ്മയത്തിന് 15 തിക‌ഞ്ഞു, വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീം അരങ്ങേറ്റത്തിന് ഇനി തടസങ്ങളില്ല

Published : Mar 27, 2026, 01:53 PM IST
Vaibhav Suryavanshi's Record-Breaking Outing in U19 World Cup Final

Synopsis

യുവതാരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്. ഇന്ന് 15 തികഞ്ഞതോടെ ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് എപ്പോഴാകും അരങ്ങേറുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വലിയ ലോകത്തേക്ക് ചുവടുവെക്കാം. വൈഭവ് 15-ാം പിറന്നാള്‍ ആഘോഷിച്ചതോടെ, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധി താരം പിന്നിട്ടു. ഇതോടെ ഐപിഎൽ പത്തൊമ്പതാം സീസണിന് തൊട്ടുമുമ്പ് തന്നെ ഇന്ത്യൻ സീനിയർ ടീം സെലക്ഷന് വൈഭവ് അർഹത നേടി.

2020-ൽ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം (Article 4.1), ഒരു താരത്തിന് ദേശീയ ടീമിനെ അന്താരാഷ്ട്ര മത്സരങ്ങളിലോ ഐസിസി ടൂര്‍ണമെന്‍റുകളിലോ പ്രതിനിധീകരിക്കണമെങ്കിൽ കുറഞ്ഞത് 15 വയസ് തികഞ്ഞിരിക്കണം. യുവതാരങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കിയത്. ഇന്ന് 15 തികഞ്ഞതോടെ ഇന്ത്യൻ കുപ്പായത്തിൽ വൈഭവ് എപ്പോഴാകും അരങ്ങേറുകയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

2025-ലെ ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ശ്രദ്ധേയനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡോടെ ടീമിലെത്തിയ വൈഭവ്, അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വരവറിയിച്ചത്. പിന്നാലെ വെറും 35 പന്തിൽ സെഞ്ച്വറി നേടി ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിന്‍റെ 30 പന്തിലെ സെഞ്ച്വറിയാണ് ഐപിഎല്ലിലെ വേഗമേറിയ സെഞ്ചുറി.

ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ-19 ക്രിക്കറ്റിലും ഇതിനോടകം തന്നെ തന്‍റെ പ്രതിഭ തെളിയിച്ച വൈഭവ് ഇന്ത്യൻ അണ്ടർ-19 യൂത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 58 പന്തിൽ സെഞ്ച്വറി നേടിയ യൂത്ത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ജനുവരിയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടീമിന്‍റെ ടോപ് സ്കോററായ വൈഭവ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമായി. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 80 പന്തില്‍ 175 റണ്‍സടിച്ച വൈഭവ് ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോ‍ർഡും അടിച്ചെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം