
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ പുത്തന്‍ സ്പിന്നര്‍ വരണ്‍ ചക്രവര്‍ത്തി കളിച്ചേക്കില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ ഫിറ്റ്‌നെസ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 8.5 മിനിറ്റിനുള്ളില്‍ താരത്തിന് 2 കിലോ മീറ്റര്‍ ദൂരം ഓടി പൂര്‍ത്തിയാക്കാനായില്ല. യോ- യോ ടെസ്റ്റില്‍ 17.1 മാര്‍ക്ക് എന്ന കടമ്പയും വരുണിന് കടക്കാനായില്ല. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പങ്കാളിത്തം തുലാസിലായി.
ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ അഞ്ച് മാസത്തിനിടെ രണ്ടാമത്തെ പുറത്താകലായിരിക്കും ഇത്. കഴിഞ്ഞ നവംബറില്‍ താരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെ തുടര്‍ക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക തീരുമാനൊന്നും വന്നിട്ടില്ല.
ഇപ്പോല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മുംബൈയില്‍ പരിശീലനത്തിലാണ് വരുണ്‍. പരിക്കിനെ തുടര്‍ന്ന് താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിനായി മൂന്ന് മാസം ചെലവഴിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!