Latest Videos

വിനിഷ്യസ് ഇനി 'ജൂനിയറല്ല'; ഇനിയുള്ള കളി ചേട്ടന്മാര്‍ക്കൊപ്പം

By Web TeamFirst Published Feb 28, 2019, 10:17 PM IST
Highlights

ബ്രസീലിന്റെ അത്ഭുത താരം വിനിഷ്യസ് ജൂനിയര്‍ ആദ്യമായി ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. പനാമ, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് വിനീഷ്യസ് ഇടം നേടിയത്. പിഎസ്ജിയുടെ റൈറ്റ് ബാക്ക് ഡാനി ആല്‍വസിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

റിയോ ഡി ജനീറോ: ബ്രസീലിന്റെ അത്ഭുത താരം വിനിഷ്യസ് ജൂനിയര്‍ ആദ്യമായി ദേശീയ സീനിയര്‍ ടീമില്‍ ഇടം നേടി. പനാമ, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് വിനീഷ്യസ് ഇടം നേടിയത്. പിഎസ്ജിയുടെ റൈറ്റ് ബാക്ക് ഡാനി ആല്‍വസിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. 2018ല്‍ ലോകകപ്പിന് മുമ്പ് പരിക്കേറ്റ ആല്‍വസ് ദീര്‍ഘകാലത്തിന് ശേഷമാണ് ടീമിലേക്കെത്തുന്നത്.

പരിക്ക് കാരണം നെയ്മര്‍ ബ്രസീലിയന്‍ ടീമില്‍ കളിക്കില്ല. അതേസമയം ഗബ്രിയേല്‍ ബ്രസാവോ, ദേദെ, പാബ്ലോ, മാഴ്‌സലോ, പൗളിഞ്ഞോ, ഡഗ്ലസ് കോസ്റ്റ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ടീം താഴെ...

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍. പ്രതിരോധം: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ. മധ്യനിര: അലന്‍, അര്‍തര്‍, കസേമിറോ, ഫാബിഞ്ഞോ, ഫിലിപെ ആന്‍ഡേഴ്‌സണ്‍, ലൂകാസ് പാക്വേറ്റ, കുടിഞ്ഞോ. മുന്നേറ്റം: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.

click me!