Latest Videos

'അനിവാര്യമായ പരീക്ഷണം'; ടെസ്റ്റ് ക്രിക്കറ്റിലെ വിപ്ലവ മാറ്റത്തിന് കയ്യടിച്ച് കോലി

By Web TeamFirst Published Jul 30, 2019, 9:29 AM IST
Highlights

ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവന്‍ നൽകാന്‍ ഐസിസി പ്രഖ്യാപിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അനിവാര്യമായ പരീക്ഷണമാണ് എന്നാണ് വിരാട് കോലി വിശ്വസിക്കുന്നത്

മുംബൈ: ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പരീക്ഷണത്തെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവന്‍ നൽകാന്‍ ഐസിസി പ്രഖ്യാപിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അനിവാര്യമായ പരീക്ഷണമാണ് എന്നാണ് വിശ്വസിക്കുന്നതെന്ന് കോലി പറഞ്ഞു. 

വിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്പരയിൽ യുവതാരങ്ങള്‍ക്ക് അവസരം നൽകണമെന്ന സെലക്ടര്‍മാരുടെ അഭിപ്രായം സ്വീകാര്യമായി തോന്നി. ലോകകപ്പിന് ശേഷം വിശ്രമിക്കണമെന്ന് ഫിസിയോയെ ബിസിസിഐ നേതൃത്വമോ ആവശ്യപ്പെട്ടില്ലെന്നും കോലി പറഞ്ഞു. 

ഇതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അസംബന്ധമെന്ന് കോലി വ്യക്തമാക്കി. 10 വര്‍ഷത്തിലധികമായി ഒന്നിച്ചുകളിക്കുന്ന രോഹിത്തുമായി പ്രശ്‌നങ്ങളില്ല. രവി ശാസ്‌ത്രി പരിശീലകനായി തുടരണമെന്നാണ് താല്‍പര്യമെന്നും കോലി പറഞ്ഞു. പുതിയ പരിശീലകനെ കണ്ടെത്താന്‍ കപില്‍ ദേവ് സമിതി അഭിമുഖം നടത്താനിരിക്കെ രവി ശാസ്ത്രിയെ അടുത്തിരുത്തിയാണ് ഇന്ത്യന്‍ നായകന്‍ നിലപാട് വ്യക്തമാക്കിയത്.

click me!