മുഖ്യ സെലക്റ്റര്‍ക്ക് പിന്നാലെ കോലിയും പറഞ്ഞു; വിജയ് ശങ്കര്‍ ഒരു ത്രീ ഡൈമന്‍ഷനല്‍ താരം

By Web TeamFirst Published Apr 19, 2019, 5:59 PM IST
Highlights

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വോഡില്‍ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള ചോദ്യമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിനാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും വിജയ് ശങ്കറാണ് ടീമില്‍ കയറിയത്.

കൊല്‍ക്കത്ത: ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വോഡില്‍ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള ചോദ്യമുണ്ടായിരുന്നു. അമ്പാട്ടി റായുഡുവിനാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും വിജയ് ശങ്കറാണ് ടീമില്‍ കയറിയത്. ഇതോടെ റായുഡു ടീമില്‍ നിന്ന് പുറത്തായി. വിശദീകരണത്തില്‍ മുഖ്യസെലക്റ്റര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞ് വിജയ് ഒരു ത്രീ ഡൈമന്‍മഷനല്‍ താരമാണെന്നാണ്. എവിടെയും ഉപയോഗിക്കാമെന്ന് പ്രസാദ് വ്യക്തമാക്കി. 

പിന്നാലെ സെലക്ഷനെ പരിഹസിച്ച് അമ്പാട്ടി റായുഡുവിന്റെ ട്വീറ്റെത്തി. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ ത്രീഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ പ്രസാദ് പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഇന്ത്യന്‍ വിരാട് കോലിക്കും പറയാനുള്ളത്. വിജയ് ഒരു ത്രീ ഡൈമന്‍ഷനല്‍ താരമാണെന്ന് കോലിയും പറയുന്നു. 

കോലി തുടര്‍ന്നു.. നാലാം നമ്പറില്‍ ടീം ഒരുപാട് കാര്യങ്ങള്‍ പരീക്ഷിച്ചു. നിരവധി താരങ്ങളെ ആ സ്ഥാനത്ത് ഇറക്കി നോക്കി. ഒടുവില്‍ വിജയ് ശങ്കര്‍ എത്തുന്നത്. തീര്‍ച്ചയായും വിജയ് ഒരു ത്രീ ഡൈമന്‍ഷനല്‍ താരമാണ്. അദ്ദേഹത്തിന് ബൗളിങ്, ഫീല്‍ഡിങ്, ബാറ്റിങ് എന്നീ മൂന്ന് ഭാഗങ്ങളിലും തിളങ്ങാന്‍ സാധിക്കുന്നു. അത്തരത്തില്‍ ഒരു ടീമിനെ സന്തുലിതമാക്കും. വിജയിയെ ടീമിലെടുക്കാനുണ്ടായ കാരണവും ഇതുതന്നെയായിരുന്നുവെന്ന് കോലി പറഞ്ഞു നിര്‍ത്തി.

click me!