ഇത്തവണ പോണ്ടിങ്ങിനൊപ്പം; രാജ്യന്തര ക്രിക്കറ്റില്‍ സുപ്രധാന നേട്ടം സ്വന്തമാക്കി കോലി

By Web TeamFirst Published Nov 23, 2019, 4:27 PM IST
Highlights

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സുപ്രധാനനേട്ടം പങ്കിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടതല്‍ സെഞ്ചുറികളെന്ന നേട്ടമാണ് കോലിയ തേടിയെത്തിയത്.

കൊല്‍ക്കത്ത: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സുപ്രധാനനേട്ടം പങ്കിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടതല്‍ സെഞ്ചുറികളെന്ന നേട്ടമാണ് കോലിയ തേടിയെത്തിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങുമായിട്ടാണ് കോലി ഈ റെക്കോഡ് പങ്കിടുന്നത്. 41 സെഞ്ചുറികളാണ് ഇരുവരുടെയും പേരിലിലുള്ളത്. 

കോലി 188 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്. ഇതില്‍ 20 സെഞ്ചുറികളും ടെസ്റ്റില്‍ നിന്നായിരുന്നു. എന്നാല്‍ പോണ്ടിങ്ങിന് 376 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു ഇത്രയും സെഞ്ചുറികള്‍ നേടാന്‍. ടെസ്റ്റില്‍ നിന്ന് മാത്രം 19 സെഞ്ചുറികള്‍ സ്വന്തമാക്കി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയാം സ്മിത്താണ് മൂന്നാമത്. 368 ഇന്നിങ്‌സില്‍ നിന്ന് 33 സെഞ്ചുറികളാണ് സ്മിത്ത് സ്വന്തമാക്കിയത്. 25 സെഞ്ചുറികളും ടെസ്റ്റില്‍ നിന്നായിരുന്നു.

ബംഗ്ലാദേശിനെതിരെ 136 റണ്‍സാണ് കോലി നേടിയത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ 27ാം ടെസ്റ്റ് സെഞ്ചുറി ആയിരുന്നു ഇത്. കോലിയെ ഇബാദത്ത് ഹുസൈന്‍ പുറത്താക്കുകയായിരുന്നു.

click me!