'വെറുതെ വീട്ടിലിരുന്ന് ട്രോളുന്നവരെ കാര്യമാക്കുന്നില്ല': ശാസ്‌ത്രി വിമര്‍ശകരുടെ വായടപ്പിച്ച് വിരാട് കോലി

By Web TeamFirst Published Dec 1, 2019, 11:06 AM IST
Highlights

രവി ശാസ്‌ത്രിയെ വിമര്‍ശിക്കുന്നവരെ വെല്ലുവിളിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി
 

ദില്ലി: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തുറന്നടിച്ച് നായകന്‍ വിരാട് കോലി. ശാസ്‌ത്രിക്കെതിരായ അധിക്ഷേപങ്ങള്‍ കൃത്യമായ അജണ്ടയുടെ ഭാഗമാണ് എന്ന് കോലി പറയുന്നു. 

ശാസ്‌ത്രി ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ വിമര്‍ശകരെ കോലി വെല്ലുവിളിച്ചു. "ശാസ്‌ത്രിക്കെതിരായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഒരു അജണ്ടയുടെ ഭാഗമാണ്. എന്നാല്‍ ആര്, എന്തുകൊണ്ട്, എന്തിന് എന്നൊന്നും തനിക്കറിയില്ല. വീട്ടിലിരുന്ന്, പണിയൊന്നുമില്ലാതെ വെറുതെ ട്രോളുന്ന ഒരാളുടെയും പരിഹാസങ്ങളെ കാര്യമാകുന്നില്ല. ഹെല്‍മറ്റില്ലാതെ പേസര്‍മാരെ നേരിട്ട, 10-ാം നമ്പറില്‍ നിന്ന് ഓപ്പണറായി പ്രമോഷന്‍ ലഭിച്ച, 41 ബാറ്റിംഗ് ശരാശരിയുള്ളയാളാണ് ശാസ്‌ത്രി". 

"രവി ശാസ്‌ത്രി വിമര്‍ശനങ്ങളൊക്കെ ആസ്വദിക്കുകയാണ്. എക്കാലത്തെയും മികച്ച ടീമായി തങ്ങളെ എങ്ങനെ മാറ്റം എന്നുമാത്രമാണ് അദേഹം ചിന്തിക്കുന്നത്. പുറത്തുനടക്കുന്ന കാര്യങ്ങള്‍ അദേഹത്തെ ബാധിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി. ശാസ്‌ത്രിക്കും കോലിക്കും കീഴില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബഹുദൂരം മുന്നില്‍ കുതിക്കുകയാണ് ടീം ഇന്ത്യ. 

click me!