ഒടുവില്‍ ആ മാന്ത്രിക സംഖ്യയിലെത്തി വിരാട് കോലി! അതും റെക്കോഡ് വേഗത്തില്‍; സച്ചിനും സംഗയും പിന്നില്‍

Published : Feb 23, 2025, 08:20 PM IST
ഒടുവില്‍ ആ മാന്ത്രിക സംഖ്യയിലെത്തി വിരാട് കോലി! അതും റെക്കോഡ് വേഗത്തില്‍; സച്ചിനും സംഗയും പിന്നില്‍

Synopsis

അടുത്തകാലത്ത് മോശം ഫോമിലാണ് കോലി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ദുബായ്: ഏകദിന ക്രിക്കറ്റില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിച്ചുകൊണ്ടിരിക്കെയാണ് കോലിയുടെ നേട്ടം. ഏകദിന ഫോര്‍മാറ്റില്‍ വേഗത്തില്‍ 14000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാണ് വിരാട് കോലി. 287 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിംഗ്‌സില്‍ നിന്നാണ് ഇത്രയും റണ്‍സ് കണ്ടെത്തിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് പട്ടികയിലുള്ള മറ്റൊരു താരം. 378 ഇന്നിംഗ്‌സില്‍ നിന്ന് സംഗക്കാര 14,000 ക്ലബിലെത്തി.

അടുത്തകാലത്ത് മോശം ഫോമിലാണ് കോലി. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ചുറി നേടിയെങ്കിലും വിമര്‍ശനങ്ങള്‍ വിട്ടുപോയില്ല. പിന്നീട് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ 22 റണ്‍സിന് പുറത്താവുകയും ചെയ്തു. ഇതിനിടെ കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ രംഗത്തെത്തി. ഈ മോശം ഘട്ടം കോലി മറികടക്കുമെന്നാണ് ഉത്തപ്പ പറയുന്നത്. ഉത്തപ്പയുടെ വാക്കുകള്‍... ''കൂടുതല്‍ പന്തുകളും മിഡില്‍ ചെയ്ത് കളിക്കാനാണ് കോലി ശ്രമിക്കുന്നത്. ടെക്‌നിക്കല്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കോലിക്ക് ഈ അവസ്ഥ മറികടക്കാന്‍ കഴിയും.'' ഉത്തപ്പ വ്യക്തമാക്കി. 

അതേസമയം, ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് 49.4 ഓവറില്‍ 241 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ടീം ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നിരയില്‍ പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം-ഉള്‍-ഹഖ് പ്ലേയിംഗ് ഇലവനിലെത്തി. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഇമാം-ഉള്‍-ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), സല്‍മാന്‍ ആഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍
'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍