താടിയെ കളിയാക്കിയ പീറ്റേഴ്സണ് കോലിയുടെ മറുപടി

Published : May 25, 2020, 12:52 PM ISTUpdated : May 25, 2020, 01:19 PM IST
താടിയെ കളിയാക്കിയ പീറ്റേഴ്സണ് കോലിയുടെ മറുപടി

Synopsis

കഴിഞ്ഞ മാസം താടി വടിച്ച ചിത്രം പോസ്റ്റ് ചെയ്ത് ആരാധകരോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ട കോലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയും പീറ്റേഴ്സന്‍ കമന്റുമായി എത്തിയിരുന്നു.

ദില്ലി: അടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അതിപ്പോള്‍ ഗ്രൗണ്ടിലായാലും ഇന്‍സ്റ്റഗ്രാമിലായും ഒരുപോലെയാണ്. ലോക്‌ഡൗണ്‍ കാലത്ത് വളര്‍ന്ന താടിയൊക്കെ വെട്ടിയൊതുക്കി കോലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ കമന്റുമായി എത്തിയ മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സനാണ് ഇത്തവണ കോലിയുടെ നാക്കിന്റെ ചൂടറിഞ്ഞത്.

കോലിയോട് താടി കളഞ്ഞിട്ടുവരൂ എന്നായിരുന്നു പീറ്റേഴ്സണ്‍ ആവശ്യപ്പെട്ടത്. ഇതിന് കോലി നല്‍കിയ മറുപടിയാകട്ടെ, എന്തായാലും താങ്കളുടെ ടിക് ടോക് വീഡിയോക്കാളും കൊള്ളാമെന്നായിരുന്നു.


കഴിഞ്ഞ മാസം താടി വടിച്ച ചിത്രം പോസ്റ്റ് ചെയ്ത് ആരാധകരോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ട കോലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയും പീറ്റേഴ്സന്‍ കമന്റുമായി എത്തിയിരുന്നു.

നരച്ച താടി കളയാനുള്ള പണിയല്ലേ സുഹൃത്തേ എന്നായിരുന്നു അന്ന് പീറ്റേഴ്സന്‍ കോലിയോട് ചോദിച്ചത്. അന്ന്  മറുപടി നല്‍കാതിരുന്ന കോലി ഇത്തവണ പീറ്റേഴ്സന് ഉരുളക്ക് ഉപ്പേരി മറുടിയുമായി രംഗത്തെത്തി. നേരത്തെ ഡേവിഡ് വാര്‍ണറുടെ ചുവടുപിടിച്ച് ടിക് ടോക്കില്‍ എ ആര്‍ റഹ്മാന്റെ ഒട്ടകത്തെ കെട്ടിക്കോ എന്ന തമിഴ് സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ചുണ്ടനക്കിയും നൃത്തം ചെയ്തും പീറ്റേഴ്സന്‍ രംഗത്തെത്തിയിരുന്നു.

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍