അങ്ങനെ ഇക്കാര്യത്തില്‍ ഗാംഗുലിയും കോലിയുടെ പിന്നിലാവും

By Web TeamFirst Published Oct 9, 2019, 9:38 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നതോടെ മറ്റൊരു നേട്ടം കൂടി ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലാവും. ഇന്ത്യയെ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും കോലി.

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇറങ്ങുന്നതോടെ മറ്റൊരു നേട്ടം കൂടി ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലാവും. ഇന്ത്യയെ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും കോലി. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് കോലി പിന്തള്ളുക. നിലവില്‍ 49 ടെസ്റ്റുകളില്‍ ഇരുവരും ഇന്ത്യയെ നയിച്ചിട്ടുണ്ട്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച എം എസ് ധോണിയാണ് മുന്നില്‍.

സുനില്‍ ഗവാസ്‌കറും മുഹമ്മദ് അസറുദീനും 47 വീതം മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 40 മത്സരങ്ങളില്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് ആറാമത്. 2015ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലാണ് കോലി ഇന്ത്യയുടെ ക്യാപ്്റ്റനായി സ്ഥാനമേല്‍ക്കുന്നത്. ഇതുവരെ 29 മത്സരങ്ങളില്‍ കോലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ധോണി 27 മത്സരങ്ങളില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്.

click me!