
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വരുന്നത് ഒക്ടോബര്‍ 15നാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്. പാകിസ്ഥാന്‍ ഇന്ത്യയിലെന്നുവെന്നുള്ള പ്രത്യേകതയും ലോകകപ്പിനുണ്ട്. ദീര്‍ഘകാലത്തിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റിനായി ഇന്ത്യയിലെത്തുമ്പോള്‍ ആരാധകര്‍ക്ക് ആവേഷത്തോടൊപ്പം ആകാംക്ഷയുമുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും ഇക്കൂട്ടത്തിലുണ്ട്.
ഇപ്പോള്‍ ഇന്ത്യ-പാക് മത്സരത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സെവാഗ്. ലോകകപ്പ് ഫിക്‌സ്ച്ചര്‍ പുറത്തുവിടുമ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെവാഗിന്റെ വാക്കുകള്‍... ''ലോകകപ്പില്‍ പാകിസ്ഥാനെ കൡക്കുമ്പോഴെല്ലാം ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. നമ്മള്‍ ഇതുവരെ പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ലെന്നും ഇന്നും അങ്ങനെ അങ്ങനെയായിരിക്കണമെന്നും സച്ചിന്‍ പറയാറുണ്ട്.വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വരെ താരങ്ങളോട് പറയാറുണ്ട്, പാകിസ്ഥാനെ തോല്‍പ്പിച്ച് ലോകകപ്പ് നേടണമെന്ന്.'' സെവാഗ് പറഞ്ഞു.
2011 ലോകകപ്പ് നേട്ടത്തെ കുറിച്ചും സെവാഗ് സംസാരിച്ചു. ''2011 ലോകകപ്പിന് മുമ്പ് 2008ല്‍ തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഓരോ മത്സരങ്ങളും നോക്ക്ഔട്ടാണെന്ന രീതിയിലാണ് ഞങ്ങള്‍ കളിച്ചിരുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരിശീലനം നടത്താന്‍ കോച്ച് ഗാരി കേസ്റ്റണ്‍ ഞങ്ങളോട് ആവശ്യപ്പെടുമായിരുന്നു.'' സെവാഗ് പറഞ്ഞു.
രസകരമായ മറ്റൊരോര്‍മയും സെവാഗ് പങ്കുവച്ചു. പലപ്പോഴായി പാക് ആരാധകര്‍ തന്നോട് ഓട്ടോഗ്രാഫ് വാങ്ങിയുണ്ടെന്നും അതോടൊപ്പം നന്നായി കളിക്കരുതെന്ന് അവര്‍ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും സെവാഗ് കൂട്ടിചേര്‍ത്തു.
പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് കളി. രണ്ടാം മത്സരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരെ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും നടക്കും. പിന്നാലെ ഇന്ത്യ - പാകിസ്ഥാന്‍ പോര്. 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.
ലോകകപ്പ് സെമിയിലെത്തിയാല്‍ പാക്കിസ്ഥാന്‍ മുംബൈയില്‍ കളിക്കില്ല; ആവശ്യം അംഗീകരിച്ച് ഐസിസി
നാല് ദിവസങ്ങള്‍ക്ക് ശേഷം 19ന് പൂനെയില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ കളിക്കും. 22ന് ന്യൂസിലന്‍ഡിനെതിരെ ധരംശാലയില്‍ ഇന്ത്യ വീണ്ടുമിറങ്ങും. പിന്നീട് ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കളിക്കാനെത്തുക. 29ന് ലഖ്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെയാണ് മത്സരം. നവംബര്‍ രണ്ടിന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ മുംബൈയിലും ഇന്ത്യയിറങ്ങും. ഞ്ചിന് കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും അടുത്ത മത്സരം. 11ന് യോഗ്യത നേടിയെത്തുന്ന ടീമിനെതിരെ ബംഗളൂരുവിലും ഇന്ത്യ കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!