
മെല്‍ബണ്‍: വീണ്ടും ടിക് ടോക് വീഡിയോയുമായി ഡേവിഡ് വാര്‍ണര്‍. ഇത്തവണയും ഭാര്യയും രണ്ട് മക്കളേയും ഉള്‍പ്പെടുത്താണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. ഫ്രീക്ക്‌സ് എന്ന സംഗീത ആല്‍ബത്തിലെ പാട്ടിനാണ് ഇത്തണ വാര്‍ണര്‍ കുടുംബം രസകരമായി വീഡിയോ ഒരുക്കിയിരിക്കുന്നത്.
ക്ലീനിങ് ബ്രഷ്, ട്രേ, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവയൊക്കെയാണ് വീഡിയോ ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ, തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അവസാനമിറങ്ങിയ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ എന്ന സിനിമ ഗാനത്തിന് വാര്‍ണര്‍ കുടുംബം ചുവടുവച്ചിരുന്നു.
കൊറോണക്കാലം വീട്ടില്‍ അടിച്ചുപൊളിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. ടിക് ടോക്ക് വീഡിയോയും വീഡിയോ ലൈവ് ചാറ്റുമൊക്കെയാണ് സമയം ചെലവഴിക്കാന്‍ താരം കണ്ടെത്തുന്ന വഴി. ഭാര്യയും മോളുമൊത്തുള്ള നിരവധി വീഡിയോകള്‍ ഇതിനോടകം ഹിറ്റായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!