കൊടുത്താല്‍ ലോര്‍ഡ്സിലും കിട്ടും, ഇംഗ്ലണ്ട് സമയം പാഴാക്കയതിന് കൈയടിച്ച ഇന്ത്യക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്

Published : Jul 14, 2025, 11:38 AM IST
Ben Stokes-KL Rahul

Synopsis

ബ്രെയ്ഡന്‍ കാര്‍സിന്‍റെ ഓവറില്‍ ആകാശ് ദീപിന്‍റെ തുടയില്‍ തട്ടിയ പന്തില്‍ ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും നോട്ടൗട്ടായി. ഇതിന് പിന്നാലെ ആകാശ് ദീപ് ഫിസിയോയുടെ സഹായം തേടി.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം പാഴാക്കല്‍ തന്ത്രത്തിനെതിരെ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയതിന്‍റെ ചൂടാറും മുമ്പ് മറുപടിയുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. മൂന്നാം ദിനം അവസാന മിനിറ്റുകളില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളി ജസ്പ്രീത് ബുമ്രയുടെ പന്ത് കൈയില്‍ കൊണ്ടതോടെ വേദന മാറ്റാന്‍ ഫിസിയോയുടെ സഹായം തേടിയിരുന്നു.

സമയം പാഴാക്കാനുള്ള ഇംഗ്ലണ്ട് താരങ്ങളുടെ ശ്രമമാണിതെന്ന് പറഞ്ഞ് ഇതിനെതിരെ രൂക്ഷമായാണ് ഇന്ത്യൻ താരങ്ങള്‍ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങള്‍ കൂട്ടത്തോടെ കൈയടിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നാലാം ദിനം അവസാന സെഷനില്‍ ഇന്ത്യയുടെ ഊഴമായിരുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടമായി പതറുമ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ നൈറ്റ് വാച്ച്മാനായി ആകാശ് ദീപാണ് ക്രീസിലെത്തിയത്.

ബ്രെയ്ഡന്‍ കാര്‍സിന്‍റെ ഓവറില്‍ ആകാശ് ദീപിന്‍റെ തുടയില്‍ തട്ടിയ പന്തില്‍ ഇംഗ്ലണ്ട് എല്‍ബിഡബ്ല്യുവിനായി റിവ്യു എടുത്തെങ്കിലും നോട്ടൗട്ടായി. ഇതിന് പിന്നാലെ ആകാശ് ദീപ് ഫിസിയോയുടെ സഹായം തേടി. ഫിസിയോ എത്തി പരിശോധിച്ച് വേദന കുറയാനുള്ള സ്പ്രേ അടിച്ചശേഷമാണ് ആകാശ് ദീപ് ബാറ്റിംഗ് തുടര്‍ന്നത്. ഈ സമയമത്രയും ഇംഗ്ലണ്ട് താരങ്ങൾ സമയം നഷ്ടമാകുന്നതിലെ നിരാശപ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ബ്രെയ്ഡന്‍ കാര്‍സ് എറി‍ഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്ത് ആകാശ് ദീപ് ഫലപ്രദമായി പ്രതിരോധിച്ചു.

 

പിന്നാലെ കാര്‍സിനോട് ആകാശ് ദീപ് എന്തോ വിളിച്ചു പറയുകയും കാര്‍സ് അതിന് അതേനാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. ഇതുകണ്ട് മറുവശത്തുണ്ടായിരുന്ന കെ എല്‍ രാഹുല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനോട് കാര്യങ്ങള്‍ വിശദീകരിക്കാനായി തിരിഞ്ഞെങ്കിലും കൈയടിച്ച് കളിയാക്കുകയായിരുന്നു സ്റ്റോക്സ് ചെയ്തത്. നാലാം ദിനത്തിലെ അവസാന ഓവറില്‍ ആകാശ് ദീപിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബെന്‍ സ്റ്റോക്സ് ഇന്ത്യയെ കൂടുതല്‍ പ്രതിസന്ധിയിസലേക്ക് തള്ളിവിടുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം, പ്ലേയിംഗ് ഇലവനിലെ നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; ശ്രേയ്യസ് അല്ല, മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ
ബിസിസിഐയുടെയും ഐസിസിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബംഗ്ലാദേശ്