അന്ന് സ്റ്റോക്സിനെ തുടർച്ചയായി 4 സിക്സിന് പറത്തി, ഇപ്പോൾ ഹെൽമെറ്റ് അടിച്ച് സിക്സിന് പറത്തി ബ്രാത്ത്‌വെയ്റ്റ്

Published : Aug 26, 2024, 08:02 PM IST
അന്ന് സ്റ്റോക്സിനെ തുടർച്ചയായി 4 സിക്സിന് പറത്തി, ഇപ്പോൾ ഹെൽമെറ്റ് അടിച്ച് സിക്സിന് പറത്തി ബ്രാത്ത്‌വെയ്റ്റ്

Synopsis

കഴിഞ്ഞ ദിവസം മാക്സ് 60 കരീബിയൻ 10 ഓവര്‍  ലീഗിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സിനായി ബാറ്റിംഗിനിറങ്ങിയ ബ്രാത്ത്‌വെയ്റ്റ് ആരാധകരെ അമ്പരപ്പിച്ചത് സിക്സ് അടിച്ചിട്ടല്ല.

ആന്‍റിഗ്വ: 2016ലെ ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്സിനെ തുടര്‍ച്ചയായി നാല് സിക്സിന് പറത്തി വിന്‍ഡീസിന് ലോക കിരീടം സമ്മാനിച്ച് ആരാധകരെ അമ്പരിപ്പിച്ച താരമാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ കാർലോസ് ബ്രാത്ത്‌വെയ്റ്റ്.ഇയാന്‍ ബിഷപ്പിന്‍റെ 'റിമംബര്‍ ദ് നെയിം' എന്ന വിഖ്യാതമായ കമന്‍ററിയും ആരാകധകര്‍ മറന്നിട്ടുണ്ടാവില്ല. എന്നാല്‍ ആ വിസ്മയ ഇന്നിംഗ്സിനുശേഷം ബ്രാത്ത്‌വെയ്റ്റിന്‍റെ പേര് അധികൊമൊന്നും ഓര്‍ക്കേണ്ട പ്രകടനങ്ങള്‍ താരത്തില്‍ നിന്നുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

6 അടി 7 ഇഞ്ച് ഉയരം, അതിവേഗം; ഇംഗ്ലണ്ട് ടീമിലെത്തിയ പേസർ ജോഷ് ഹൾ എതിരാളികളുടെ പേടിസ്വപ്നം

പിന്നീട് വിവിധ രാജ്യങ്ങളിലെ ടി20 ലീഗില്‍ കളിച്ച താരം ഇപ്പോള്‍ കമന്‍റേറ്ററായാണ് തിളങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മാക്സ് 60 കരീബിയൻ 10 ഓവര്‍  ലീഗിലെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സിനായി ബാറ്റിംഗിനിറങ്ങിയ ബ്രാത്ത്‌വെയ്റ്റ് ആരാധകരെ അമ്പരപ്പിച്ചത് സിക്സ് അടിച്ചിട്ടല്ല. അരിശം കൊണ്ട് ഹെല്‍മെറ്റ് സിക്സിന് പറത്തിയാണ്.കേമാന്‍ ജാഗ്വാഴ്സിനെതിരായ കളിയില്‍ ജോഷ്വ ലിറ്റിലിന്‍റെ പന്തില്‍ ബ്രാത്ത്‌വെയ്റ്റിനെ അമ്പയര്‍ തെറ്റായ തീരുമാനത്തില്‍  പുറത്താക്കിയതാണ് വിന്‍ഡീസ് താരത്തെ ചൊടിപ്പിച്ചത്.

ബ്രാത്ത്‌വെയ്റ്റിന്‍റെ ചുമലില്‍ തട്ടിയ പന്ത്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചപ്പോഴാണ് അമ്പയര്‍ ഔട്ട് വിളിച്ചത്. കുറച്ചുനേരം അവിശ്വസനീയതയോടെ ക്രീസില്‍ നിന്ന ബ്രാത്ത്‌വെയ്റ്റ് പിന്നീട് ഡഗ് ഔട്ടിലേക്ക് നടക്കും വഴി അരിശമടക്കാനാവാതെ ഹെല്‍മറ്റൂരി ബാറ്റ് കൊണ്ട് സിക്സിന് പറത്തുകയായിരുന്നു.എന്തായാലും ബ്രാത്ത്‌വെയ്റ്റിന്‍റെ പുറത്താകല്‍ മത്സരഫലത്തെ ബാധിച്ചു 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂയോര്ഡക്ക് സ്ട്രൈക്കേഴ്സ് 8.1 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി.25 റണ്‍സെടുത്ത ക്യാപ്റ്റന്‍ തിസാര പെരേര മാത്രമെ സ്ട്രൈക്കേഴ്സിനായി തിളങ്ങിയുള്ളു. ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സിനെ 59 റണ്‍സിന് തോല്‍പ്പിച്ച കരീബിയന്‍ ടൈഗേഴ്സ് ഫൈനലിൽ എത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന്‍ ക്രീസിലുണ്ടായിരുന്നപ്പോൾ ന്യൂസിലൻഡ് ശരിക്കും വിറച്ചു', ഗംഭീറിന്‍റെ പ്രിയപ്പെട്ടവനെ വാനോളം പുകഴ്ത്തി ശ്രീകാന്ത്
നാണക്കേടിന്‍റെ പടുകുഴിയിലേക്ക് വീണ് ഇന്ത്യ, ഗംഭീർ യുഗത്തിലെ 'അതിഗംഭീര' തോല്‍വികള്‍