
ആന്‍റിഗ്വ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങും മുമ്പ് തകർപ്പന്‍ പ്രൊമോ പുറത്തിറക്കി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ്. രോഹിത് ശർമ്മ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ശുഭ്‍മാന്‍ ഗില്‍ തുടങ്ങിയ സൂപ്പർ താരങ്ങള്‍ക്കൊപ്പം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്‍റെ ദൃശ്യങ്ങളും പ്രൊമോ വീഡിയോയിലുണ്ട്. വിന്‍ഡീസിനേക്കാള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ടീം ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്.
ഒരാഴ്ച നീണ്ട പരിശീലന ക്യാമ്പ് കഴിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റ് ജൂലൈ 12 മുതല്‍ ഡൊമിനിക്കയിലും രണ്ടാം ടെസ്റ്റ് 20 മുതല്‍ ട്രിനിഡാഡിലും നടക്കും. ബാർബഡോസില്‍ ജൂലൈ 27, 29 തിയതികളില്‍ ആദ്യ രണ്ട് ഏകദിനങ്ങളും ഓഗസ്റ്റ് 1ന് ട്രിനിഡാഡില്‍ മൂന്നാം മത്സരവും അരങ്ങേറും. അഞ്ച് ടി20കളില്‍ ആദ്യത്തേത് മൂന്നിന് ട്രിനിഡാഡിലും പിന്നീടുള്ള രണ്ടെണ്ണം 6, 8 തിയതികളില്‍ ഗയാനയിലും നടക്കും. അവസാന രണ്ട് ടി20കള്‍ക്ക് 12, 13 തിയതികളില്‍ ഫ്ലോറിഡ വേദിയാവും. പരമ്പരയിലെ ഏകദിന, ടി20 സ്ക്വാഡുകളിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചത്.
കാണാം പ്രൊമോ വീഡിയോ
ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.
ഏകദിന സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
ട്വന്‍റി 20 സ്ക്വാഡ്: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ.
Read more: അടി തുടങ്ങിയിട്ടേയുള്ളൂ; ടീം സെലക്ഷന് പിന്നാലെ ചിത്രം പങ്കുവെച്ച് സഞ്ജു സാംസണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം