സുനില്‍ ഛേത്രി ആര്‍സിബി ക്യാംപില്‍, പറക്കും ഫീല്‍ഡിംഗുമായി ഞെട്ടിച്ച് ഇന്ത്യന്‍ നായകന്‍-വിഡിയോ

By Web TeamFirst Published Apr 1, 2023, 2:41 PM IST
Highlights

ആര്‍സിബി ടീമിനെ പ്രചോദിപ്പിക്കാനാണോ സന്ദര്‍ശനം എന്ന ചോദ്യത്തിന് ആര്‍സിബിക്ക് സുശക്തമായൊരു ടീമുണ്ടെന്നും അവര്‍ക്ക് തന്നില്‍ നിന്ന് പ്രത്യേകിച്ച് പ്രചോദനമൊന്നും ആവശ്യമില്ലെന്നുമായിരുന്നു ഛേത്രിയുടെ മറുപടി. ബാംഗ്ലൂര്‍ ബോയ് ആയതിനാലാണ് ആര്‍സിബി ക്യാംപിലെത്തിയതെന്നും ഛേത്രി പറഞ്ഞു.

ബംഗളൂരു: ഐപിഎല്ലില്‍ ആദ്യ മത്സരത്തിന് തയാറെടുക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ടീം ക്യാംപ് സന്ദര്‍ശിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. ഐഎസ്എല്ലില്‍ ബംഗളൂരും എഫ് സി താരമായ കാലം മുതല്‍ താന്‍ ആര്‍സിബിയുടെ കടുത്ത ആരാധകനാണെന്ന് സുനില്‍ ഛേത്രി പറഞ്ഞു. ആര്‍സിബി ക്യാംപിലെത്തിയ ഛേത്രി സുഹൃത്തായ വിരാട് കോലിക്കൊപ്പം ഏറെ നേരെ ചെലവിട്ടു.

ആര്‍സിബി താരങ്ങളായ ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പവും സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെട്ട ഛേത്രി ആര്‍സിബിയുടെ പരിശീലനത്തിന്‍റെ ഭാഗമായി ഫീല്‍ഡിംഗ് പരിശീലനവും നടത്തി. പരിശീലനത്തിനിടെ ചില പറക്കും ക്യാച്ചുകളെടുത്ത് ഇന്ത്യന്‍ നായകന്‍ ടീം അംഗങ്ങളെ ഞെട്ടിക്കുകയും ചെയ്തു. തന്‍റെ ഇഷ്ട ടീമായ ആര്‍സിബിയുടെ ജേഴ്സി സ്വന്തമാക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാനുമാണ് താന്‍ എത്തിയതെന്ന് ഛേത്രി പറഞ്ഞു.

ഒച്ചിഴയും വേഗം! ഐപിഎല്‍ ആരാധകരുടെ ക്ഷമ പരീക്ഷിച്ച് ജിയോ സിനിമ; പരാതി പ്രളയം, ഒടുവില്‍ മാപ്പ്

ആര്‍സിബി ടീമിനെ പ്രചോദിപ്പിക്കാനാണോ സന്ദര്‍ശനം എന്ന ചോദ്യത്തിന് ആര്‍സിബിക്ക് സുശക്തമായൊരു ടീമുണ്ടെന്നും അവര്‍ക്ക് തന്നില്‍ നിന്ന് പ്രത്യേകിച്ച് പ്രചോദനമൊന്നും ആവശ്യമില്ലെന്നുമായിരുന്നു ഛേത്രിയുടെ മറുപടി. ബാംഗ്ലൂര്‍ ബോയ് ആയതിനാലാണ് ആര്‍സിബി ക്യാംപിലെത്തിയതെന്നും ഛേത്രി പറഞ്ഞു.

Thank you for bringing the legend home!

pic.twitter.com/I87yvEDNYe

— Royal Challengers Bangalore (@RCBTweets)

കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തി ആര്‍സിബി മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനോട് എലിമിനേറ്ററില്‍ തോറ്റ് പുറത്തായി. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിക്ക് കീഴിലിറങ്ങുന്ന ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഫോമിലേക്ക് മടങ്ങിയെത്തിയ മുന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗ് ഫോമിലാണ് ആര്‍സിബി ഇത്തവണ പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. ഐഎസ്എല്‍ ഫൈനലില്‍ എടികെയോട് തോറ്റ സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലിറങ്ങിയ ബെംഗളൂരു എഫ് സി സൂപ്പര്‍ കപ്പിനായി തയാറെടുക്കുകയാണിപ്പോള്‍.

click me!