ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം കാണാന്‍ ചെന്നൈയുടെ 'തല' എത്തി, ആര്‍പ്പുവിളികളോടെ വരവേറ്റ് ആരാധകര്‍

Published : Oct 08, 2023, 04:01 PM IST
ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം കാണാന്‍ ചെന്നൈയുടെ 'തല' എത്തി, ആര്‍പ്പുവിളികളോടെ വരവേറ്റ് ആരാധകര്‍

Synopsis

കഴിഞ്ഞ ദിവസം പുതിയ ലുക്കിലെത്തി ധോണി ആരാധകരെ അമ്പരപ്പിച്ചിരുന്നു. തെലുങ്കു സൂപ്പര്‍ താരം രാം ചരണ്‍ തേജക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ എം എസ് ധോണിയില്ലാത്തൊരു ക്രിക്കറ്റ് മത്സരത്തെക്കുറിച്ച് ചെന്നൈയിലെ ആരാധകര്‍ക്ക് ചിന്തിക്കാനാവില്ല. ആരാധകരുടെ മനസു കണ്ടിട്ടെന്നപോലെ ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് പോരാട്ടം കാണാന്‍ അവരുടെ തല നേരിട്ട് എത്തി. ചെന്നൈയിലെ വിഐപി ബോക്സില്‍ ഭാര്യ സാക്ഷിക്കൊപ്പം മത്സരം കാണുന്ന ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ കാണിച്ചതോടെ ആരാധകര്‍ ആവേശത്തില്‍ ആര്‍പ്പുവിളിച്ചു. ചെപ്പോക്കിലെ എം എസ് ധോണി സ്റ്റാന്‍ഡ് ഇടക്ക് സ്ക്രീനില്‍ കാണിച്ചപ്പോള്‍ ധോണി അത് സാക്ഷിയോട് പറയുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസം പുതിയ ലുക്കിലെത്തി എം എസ് ധോണി ആരാധകരെ അമ്പരപ്പിച്ചിരുന്നു. തെലുങ്കു സൂപ്പര്‍ താരം രാം ചരണ്‍ തേജക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ചാമ്പ്യന്‍മാരാക്കിയ 42കരാനായ ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന്, ചെന്നൈയിലും ഗ്രൗണ്ടിലിറങ്ങി 'ശല്യക്കാരന്‍' ജാർവോ, ഇടപെട്ട് കോലി

ചെന്നൈയില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സോടെ സ്റ്റീവ് സ്മിത്തും 17 റണ്‍സുമായി മാര്‍നസ് ലാബുഷെയ്നുമാണ് ക്രീസില്‍. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ(0) നഷ്ടമായ ഓസീസിനെ ഡേവിഡ് വാര്‍ണറും(41) സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 50 കടത്തി.

വാര്‍ണറെ കുല്‍ദീപ് യാദവ് മടക്കിയശേഷം ക്രീസിലെത്തിയ മാര്‍നസ് ലാബുഷെയ്ന്‍ സ്മിത്തിന് പിന്തുണ നല്‍കിയതോടെ 25-ാം ഓവറില്‍ ഓസീസ് 100 കടന്നു. സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ അശ്വിനും ജഡേജയും കുല്‍ദീപും അടക്കം മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്