
മെല്‍ബണ്‍: ക്രിക്കറ്റില്‍ പലവിധത്തിലുള്ള അംപയറിങ് കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇങ്ങനെയൊന്ന് ആദ്യമായിട്ടാവും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്- മെല്‍ബണ്‍ റെനെഗേഡ്‌സ് മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഇത്രയേറെ ചിരിപ്പിച്ച അംപയറിങ് നടന്നത്. സംഭവം ഇങ്ങനെ... അഡ്‌ലെയ്ഡ് ഉയര്‍ത്തിയ ആറിന് 155 എന്ന സ്‌കോറിനെതിരെ മെല്‍ബണ്‍ ബാറ്റ് ചെയ്യുന്നു.
പതിനേഴാം ഓവര്‍ എറിയാനെത്തിയത് റാഷിദ് ഖാന്‍. രണ്ടാം പന്തില്‍ വെബ്സ്റ്റര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുന്നു. റാഷിദ് ഖാന്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ഗ്രേക് ഡേവിഡ്‌സണ്‍ ഔട്ട് വിളിക്കാന്‍ വിരലുയര്‍ത്തി. അംപയറുടെ വിരലുയര്‍ത്തിയതോടെ റാഷിദ് ഖാന്‍ വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ ആരംഭിച്ചു. കൂടെ വിക്കറ്റ് കീപ്പറും. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് സംഭവിച്ചത്. ഉയര്‍ത്തിയ വിരലുകൊണ്ട് ഡേവിഡ്‌സണ്‍ മൂക്ക് ചൊറിയുകയായിരുന്നു. രസകരമായ വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!