ചെക്കൻ അടി നിര്‍ത്തിയിട്ടില്ല, സിക്സർ പൂരവുമായി വൈഭവ് സൂര്യവൻഷി, വൈറലായി അണ്ടര്‍ 19 പരിശീലന ക്യാംപിലെ വീഡിയോ

Published : Jun 08, 2025, 11:11 AM IST
Vaibhav Suryavanshi

Synopsis

ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണിപ്പോള്‍ കൗമാര താരം.

ബെംഗളൂരു: ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് രാജസ്ഥാൻ റോയല്‍സിന്‍റെ പതിനാലുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവൻഷി. ഐപിഎല്ലിലെ സൂപ്പര്‍ സ്ട്രൈക്കര്‍ക്കുള്ള ടാറ്റാ കര്‍വ് ഇവി സ്വന്തമാക്കിയതും 206 സ്ട്രൈക്ക് റേറ്റില്‍ റണ്ണടിച്ച വൈഭവ് ആയിരുന്നു. ഇപ്പോഴിതാ ഐപിഎല്ലിലെ വെടികെട്ടിനുശേഷം വൈഭവിന്‍റെ പുതിയൊരു വീഡീയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ഈ മാസം നടക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പരിശീലന ക്യാംപിലാണ് വൈഭവ് ബൗളര്‍മാരെ തൂക്കിയടിക്കുന്നത്. പരിശീലന മത്സരത്തില്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ സിക്സിന് പറത്തുന്നതാണ് വീഡിയോ. ഐപിഎൽ താരലേലത്തില്‍ 1.1 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ വൈഭവിന് ആദ്യ മത്സരങ്ങളിലൊന്നും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

 

എന്നാല്‍ ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് തൂക്കിയാണ് റണ്‍വേട്ട തുടങ്ങിയത് പിന്നീട് ഗുജറാത്തിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളില്‍ 252 റണ്‍സാണ് വൈഭവ് നേടിയത്.

ഈ മാസം നടക്കാനിരിക്കുന്ന ഇന്ത്യ അണ്ടര്‍ 19 ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണിപ്പോള്‍ കൗമാര താരം. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ അഞ്ച് ഏകദിനങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളിലുമാണ് ഇന്ത്യ അണ്ടര്‍ 19 ടീം കളിക്കുക. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയ പതിനേഴുകാരന്‍ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ 19 ടീം: ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, ആർ എസ് അംബീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ്‌ന പട്ടേൽ, പ്രവ്‌ന പട്ടേൽ, ഹെൻത് മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്

സ്റ്റാൻഡ്ബൈ കളിക്കാർ: നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?
ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം