ധൈര്യമുണ്ടെങ്കില്‍ അടുത്തേക്ക് വാ, സ്പൈഡര്‍ ക്യാമിനെ വെല്ലുവിളിച്ച് ചാഹല്‍, കണ്ണരുട്ടി രോഹിത്-വീഡിയോ

By Gopala krishnanFirst Published Sep 15, 2022, 10:08 AM IST
Highlights

പിന്നീട് യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ക്യാമറ കളിക്കാരെ സൂം ചെയ്യുന്നത്. ക്യാമറയെ നോക്കി ധൈര്യമുണ്ടെങ്കില്‍ അടുത്തേക്ക് വരാന്‍ വെല്ലുവിളിക്കുന്ന യുസ്‌വേന്ദ്ര ചാഹലിനെയും അത് കണ്ട് ചിരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെയും കാണാം. ക്യാമറ അടുത്തേക്ക് വരാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ ക്യാമറക്ക് അടുത്തേക്ക് പോയി വലിച്ചു കൊണ്ടുവരാനും ചാഹല്‍ ശ്രമിക്കുന്നുണ്ട്.

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായാണ് ഇന്ത്യ മടങ്ങിയത്. മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലെ സ്പൈഡര്‍ ക്യാമറയോട് കാണിച്ച 'പരാക്രമങ്ങളുടെ' വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ തമാശ വീഡിയോ പങ്കുവെച്ചത്.

സ്പൈഡര്‍ ക്യാമറ തങ്ങളെ ഫോക്കസ് ചെയ്യുമ്പോള്‍ അതിനനോക്കി കണ്ണുരുട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയയെും ദിനേശ് കാര്‍ത്തിക്കിനെയും മെന്‍റല്‍ കണ്ടീഷനിംഗ് കോച്ച് പാഡി അപ്ടണെയും വീഡിയോയില്‍ കാണാം. കുറച്ചുനേരം ക്യാമറയെ തുറിച്ചു നോക്കിയശേഷം തമാശയായി ഇവര്‍ ക്യാമറക്ക് നേരെ ഓടുന്നതും വീഡിയോയിലുണ്ട്. വീഡിയോയുടെ തുടക്കത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമുണ്ടെങ്കിലും ഈ കളിയില്‍ താല്‍പര്യമില്ലെന്ന മട്ടില്‍ ദ്രാവിഡ് തിരിഞ്ഞു നടക്കുന്നതും വീഡിയോയില്‍ കാണാം.

Wait for our Ultra legend pro max 😍😂pic.twitter.com/CCy7q1HHiG

— Rajasthan Royals (@rajasthanroyals)

ടി20 ലോകകപ്പ്: അവസാന തീയതിയായിട്ടും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാതെ ഈ ടീമുകള്‍

പിന്നീട് യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ക്യാമറ കളിക്കാരെ സൂം ചെയ്യുന്നത്. ക്യാമറയെ നോക്കി ധൈര്യമുണ്ടെങ്കില്‍ അടുത്തേക്ക് വരാന്‍ വെല്ലുവിളിക്കുന്ന യുസ്‌വേന്ദ്ര ചാഹലിനെയും അത് കണ്ട് ചിരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെയും കാണാം. ക്യാമറ അടുത്തേക്ക് വരാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ ക്യാമറക്ക് അടുത്തേക്ക് പോയി വലിച്ചു കൊണ്ടുവരാനും ചാഹല്‍ ശ്രമിക്കുന്നുണ്ട്.

വീഡിയോയുടെ അവസാനം സൂര്യകുമാര്‍ യാദവിനെയാണ് ക്യാമറ സൂം ചെയ്യുന്നത്. എന്നാല്‍ ക്യാമറയിലേക്ക് നോക്കി ആദ്യം ചിരിക്കുന്ന സൂര്യ പിന്നീട് നിശ്ചലനായി ക്യാമറയിലേക്ക് നോക്കി നില്‍ക്കുകയാണ് ചെയ്യുന്നത്. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെയും ഹോങ്കോങിനെയും തകര്‍ത്ത് സൂപ്പര്‍ ഫോറിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റാണ് ഫൈനല്‍ കാണാതെ പുറത്തായത്

click me!