
മുള്ളൻപൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനോട് ഒമ്പത് റണ്‍സിന്‍റെ വിജയവുമായി മുംബൈ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കും പോലെ അനായാസമായിരുന്നില്ല മുംബൈയുടെ ജയം. പന്ത്രണ്ടാം ഓവറില്‍ ശശാങ്ക് സിംഗിനെ നഷ്ടമായി 111-7 എന്ന സ്കോറില്‍ തോല്‍വി ഉറപ്പിച്ച പഞ്ചാബിനായി പോരാട്ടം ഏറ്റെടുത്ത അശുതോഷ് ശര്‍മ(28 പന്തില്‍ 61) അവരെ വിജയത്തിന് അടുത്തെത്തിച്ചിരുന്നു.
അശുതോഷ് പുറത്തായശേഷം ഹര്‍പ്രീത് ബ്രാറും കാഗിസോ റബാഡയും ചേര്‍ന്ന് പഞ്ചാബിനെ അപ്രതീക്ഷിത ജയത്തിലേക്ക് നയിക്കുമെന്ന് ആരാധകര്‍ കരുതി. ആകാശ് മധ്‌വാള്‍ എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ പഞ്ചാബിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറച്ച് എറിഞ്ഞിരുന്നതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ മുംബൈക്ക് ബൗണ്ടറിയില്‍ നിര്‍ത്താനാവുമായിരുന്നുള്ളു.
ഈ സമയം അവസാന ഓവര്‍ എറിയാനെത്തിയ ആകാശ് മധ്‌വാളിനൊപ്പം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫീല്‍ഡ് സെറ്റ് ചെയ്യാൻ ഹാര്‍ദ്ദിക് മുന്നോട്ടുവന്നെങ്കിലും മധ്‌വാള്‍ എല്ലാം കേട്ടു നിന്നു. എന്നാല്‍ ഇതുകണ്ട മുന്‍ നായകന്‍ രോഹിത് ശര്‍മ ഇടപെട്ട് ഹാര്‍ദ്ദിക് ഒരുക്കിയ ഫീല്‍ഡില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടു. രോഹിത് ഇടപെട്ടതോടെ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മധ്‌വാളും സജീവമായി. ജസ്പ്രീത് ബുമ്രയും ഇഷാന്‍ കിഷനവും ടിം ഡേവിഡും അവസാന ഓവറിലെ തന്ത്രങ്ങളില്‍ ഭാഗമായപ്പോള്‍ ഹാര്‍ദ്ദിക് കേള്‍വിക്കാരനെപ്പോലെ നിന്നു. പിന്നീട് അവസാന ഓവറിലെ ആദ്യ പന്തെറിയും മുമ്പ് ബൗണ്ടറിയിലെ ഫീല്‍ഡര്‍മാരെ പരസ്പരം മാറ്റിയും രോഹിത് നിര്‍ണായക ഇടപെടല്‍ നടത്തി.
മധ്‌വാൾ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ റബാഡ റണ്ണൗട്ടായതോടെ മുംബൈ ഒമ്പത് റണ്‍സിന്‍റെ ജയം സ്വന്തമാക്കി. അവസാന ഓവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്ത രോഹിത്തിത്തായിരുന്നു ശരിക്കും മുംബൈക്ക് ജയം സമ്മാനിച്ചതെന്ന് ആരാധകര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!