'സാനിയ, സാനിയ'; ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിനെ സാനിയ മിര്‍സയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് ആരാധകര്‍

Published : Feb 20, 2024, 04:25 PM ISTUpdated : Feb 20, 2024, 04:31 PM IST
'സാനിയ, സാനിയ'; ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യ സന ജാവേദിനെ സാനിയ മിര്‍സയുടെ പേര് വിളിച്ച് അധിക്ഷേപിച്ച് ആരാധകര്‍

Synopsis

സാനിയ മിര്‍സയുടെ പേര് വിളിച്ച് കളിയാക്കിയ ആരാധകരെ സന ജാവേദ് രൂക്ഷമായി നോക്കുന്നത് വീഡിയോയില്‍ കാണാം

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ കറാച്ചി കിംഗ്സ് ഓള്‍റൗണ്ടര്‍ ഷൊയ്‌ബ് മാലിക്കിന്‍റെ ഭാര്യയും നടിയുമായ സന ജാവേദിനെ അധിക്ഷേപിച്ച് പാക് ആരാധകര്‍. മാലിക്കിന്‍റെ മുന്‍ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് റാണിയുമായ സാനിയ മിര്‍സയുടെ പേര് വിളിച്ചാണ് ഗ്യാലറിയിലുണ്ടായിരുന്ന ആരാധകര്‍ സനയെ കളിയാക്കിയത്. കറാച്ചി കിംഗ്സും മുള്‍ട്ടാന്‍ സുല്‍ത്താനും തമ്മിലുള്ള മത്സരത്തിന് ശേഷം സന ജാവേദ് മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോഴായിരുന്നു സംഭവം. സാനിയ മിര്‍സയുടെ പേര് വിളിച്ച് അധിക്ഷേപിച്ച ആരാധകരെ സന രൂക്ഷമായി നോക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

സാനിയ മിര്‍സയുമായി പിരിഞ്ഞ ശേഷം പാക് നടി സന ജാവേദിനെ ഷൊയ്ബ് മാലിക് കല്യാണം കഴിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് വിവാഹ വിവരം മാലിക് ആരാധകരെ അറിയിച്ചത്. വിവാഹ വാര്‍ത്തക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന ജാവേദ് പ്രൊഫൈല്‍ പേര് സന ഷൊയ്ബ് മാലിക്ക് എന്നാക്കി. മാലിക്കിന്‍റെ മൂന്നാമത്തെയും സന ജാവേദിന്‍റെ രണ്ടാം വിവാഹവുമാണിത്. 2010ല്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി ഷൊയ്ബ് വിവാഹിതനായിരുന്നു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. അതേസമയം പാക് നടി സന ജാവേദിന്‍റെ രണ്ടാം വിവാഹമാണിത്. 2020ല്‍ പാക് ഗായകന്‍ ഉമൈര്‍ ജസ്‌വാളിനെ സന വിവാഹം കഴിച്ചിരുന്നു.

സാനിയ മിര്‍സ മുന്‍കൈ എടുത്ത് ഷൊയ്‌ബ് മാലിക്കില്‍ നിന്ന് വിവാഹമോചനം നേടുകയായിരുന്നു. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകൻ ഇഹ്സാന്‍റെ ജന്മദിനം ആഘോഷിക്കാനായി ഒരുമിച്ചപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇതിനിടെ പുതിയ വിവാഹവാര്‍ത്ത മാലിക് ആരാധകരെ അറിയിക്കുകയായിരുന്നു. 

Read more: ഐപിഎല്‍ 2024 തിയതി പുറത്ത്; വേദി ഇന്ത്യ തന്നെ, ഉദ്ഘാടന മത്സരം വമ്പന്‍മാര്‍ തമ്മില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല