ഉനദ്ഘട്ടിന്‍റെ കിളി പാറിയ ഉമ്രാന്‍ മാലിക്കിന്‍റെ മൂളിപ്പറക്കുന്ന യോര്‍ക്കര്‍-വീഡിയോ

By Gopala krishnanFirst Published Oct 1, 2022, 8:33 PM IST
Highlights

5.5 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റെടുത്ത ഉമ്രാന്‍ മാലിക്ക് വേഗം കൊണ്ട് ഒരിക്കല്‍ കൂടി ബാറ്റര്‍മാരെ അമ്പരപ്പിച്ചു. ഇതില്‍ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ടിന്‍റെ വിക്കറ്റെടുത്ത യോര്‍ക്കര്‍ വേഗം കൊണ്ടും സ്വിംഗ് കൊണ്ടും അരാധകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

രാജ്കോട്ട്: ഇറാനി കപ്പില്‍ സൗരഷ്ട്രയെ എറിഞ്ഞിട്ട് റെസ്റ്റ് ഓഫ് ഇന്ത്യ പേസര്‍മാര്‍. ആദ്യ ഇന്നിംഗ്സില്‍ സൗരാഷ്ട്രയെ 98 റണ്‍സിന് റെസ്റ്റ് ഓഫ് ഇന്ത്യ പേസ് ത്രയം എറിഞ്ഞിട്ടപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന ശക്തമായ നിലയിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയ 126 പന്തില്‍ 125 റണ്‍സുമായി സര്‍ഫ്രാസ് ഖാനും 62 റണ്‍സുമായി ഹനുമാ വിഹാരിയും ക്രീസില്‍.

ചേതേശ്വര്‍ പൂജാര അടങ്ങുന്ന സൗരാഷ്ട്രയെ 98 റണ്‍സിന് പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നാലു വിക്കറ്റ്  വീഴ്ത്തിയ മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് സെന്നും ഉമ്രാന്‍ മാലിക്കും ചേര്‍ന്നായിരുന്നു.

ഉമ്രാന്‍ മാലിക് ലോകകപ്പ് ടീമില്‍ വേണമായിരുന്നു; സെലക്‌ടര്‍മാരെ പൊരിച്ച് ദിലീപ് വെങ്‌സര്‍ക്കര്‍

5.5 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റെടുത്ത ഉമ്രാന്‍ മാലിക്ക് വേഗം കൊണ്ട് ഒരിക്കല്‍ കൂടി ബാറ്റര്‍മാരെ അമ്പരപ്പിച്ചു. ഇതില്‍ സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ടിന്‍റെ വിക്കറ്റെടുത്ത യോര്‍ക്കര്‍ വേഗം കൊണ്ടും സ്വിംഗ് കൊണ്ടും അരാധകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

Umran Malik Sheer Pace Outswinging Yorker 🔥🥵

Bowling : 3️⃣/25 in 5.5 Overs 🔥 | | | | pic.twitter.com/jSgtkPcTp0

— Orange Army (@OrangeArmyIPL)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്ന ഉമ്രാന്‍ മാലിക്കിനെ റിസര്‍വ് താരമായി ടീമിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുഹമ്മദ് സിറാജിനൊപ്പമാണ് ഉമ്രാനെയും റിസര്‍വ് താരമായി ടിമിലെടുക്കു എന്നായിരുന്നു റിപ്പോര്‍ട്ട്.

ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതിനാല്‍ കവര്‍ എന്ന നിലക്കാണ് സിറാജിനെയും ഉമ്രാനെയും ടീമിലെടുക്കുന്നത്. ഓസ്ട്രേലിയയിലെ വേഗവും ബൗണ്‍സുമുള്ള പിച്ചുകളില്‍ ഉമ്രാനെപ്പോലൊരു ബൗളര്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് മുന്‍ താരങ്ങള്‍ അടക്കം അഭിപ്രായപ്പെട്ടിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി പുറത്തെടുത്ത ബൗളിംഗ് മികവാണ് ഉമ്രാനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഉമ്രാന്‍ ഇന്ത്യക്കായി അരങ്ങേറിയിരുന്നു.

ടി20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക്

click me!