
ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ടെസ്റ്റ് താരം താരം ചേതേശ്വര്‍ പൂജാര (Cheteshwar Pujara). സസെക്‌സിന് വേണ്ടി കളിക്കുന്ന താരം കഴിഞ്ഞ ദിവസം മിഡില്‍സെക്‌സിനെതിരെ പുറത്താവാതെ 197 പന്തില്‍ 170 റണ്‍സ് നേടിയിരുന്നു. പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും (Shaheen Afridi) പൂജാരയും നേര്‍ക്കുനേര്‍ വന്നുവെന്നുള്ളതാണ് മത്സരത്തില്‍ സവിശേഷത.
പൂജാര പാക് പേസറെ നേരിടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിനെതിരെ ഒരു സിക്‌സും പൂജാര നേരിടുന്നുണ്ട്. ആക്രമിച്ച കളിച്ച പൂജാര ഷഹീനെതിരെ സിക്‌സും ഫോറും നേടുന്നുണ്ട്. ചില പന്തുകള്‍ പ്രതിരോധിച്ച താരം മറ്റുചിലത് ലീവ് ചെയ്യുകയും ചെയ്തു. കൗണ്ടി ചാംപ്യന്‍ഷിപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവര്‍ പങ്കുവച്ച വീഡിയോ കാണാം...
സസെക്‌സില്‍ പൂജാരയ്‌ക്കൊപ്പം പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനും കളിക്കുന്നുണ്ട്. ഡര്‍ഹാമിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും 154 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മത്സരത്തില്‍ 203 റണ്‍സാണ് പൂജാര നേടിയത്.
ഇതിന് തൊട്ടുമുമ്പുള്ള മത്സരത്തില്‍ 109 റണ്‍സും പുറത്താവാതെ മറ്റൊരു 201 റണ്‍സും പൂജാര സ്വന്തമാക്കി. ഇതുവരെ 717 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. നാല് മത്സരങ്ങളില്‍ നിന്ന് 143.40 ശരാശരിയിലാണ് ഇത്രയും റണ്‍സ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!