സച്ചിനും രോഹിത്തും മാത്രമല്ല; കൊറോണക്കാലത്തെ ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് ലിച്ചിയും- വീഡിയോ

Published : May 27, 2020, 02:28 PM ISTUpdated : May 27, 2020, 02:29 PM IST
സച്ചിനും രോഹിത്തും മാത്രമല്ല; കൊറോണക്കാലത്തെ ക്രിക്കറ്റ് വെല്ലുവിളി ഏറ്റെടുത്ത് ലിച്ചിയും- വീഡിയോ

Synopsis

നായികയായി വന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ വിരസത മാറ്റാന്‍ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ലിച്ചി.

തിരുവനന്തപുരം: ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമരംഗത്തെത്തിയ താരമാണ് രേഷ്മ അന്ന രാജന്‍. പേര് അന്ന എന്നാണെങ്കിലും ലിച്ചി എന്നാണ് താരത്തിന്റെ വിളിപ്പേര്. ആ പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നതും. നായികയായി വന്ന ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരാണത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമ ഷൂട്ടിംഗ് നിര്‍ത്തിവച്ചതോടെ വിരസത മാറ്റാന്‍ ഒരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ലിച്ചി.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും  സച്ചിന്‍ ടെന്‍ഡുല്‍ക്കറും അജിന്‍ക്യ രഹാനെയുമെല്ലാം പൂര്‍ത്തിയാക്കിയ അതേ ചലഞ്ചാണിത്. പന്ത് നിലത്ത് വീഴാതെ കൂടുതല്‍ സമയം ബാറ്റുകൊണ്ട് തട്ടണം. ലിച്ചി അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. വീഡിയോ കാണാം... 

ആലുവ സ്വദേശിയായ അന്ന രാജന്‍ അങ്കമാലി ഡയറീസിന് ശേഷം വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളിലൊന്നായി അയ്യപ്പനും കോശിയുമാണ് അവസാനം തിയേറ്ററിലെത്തിയ ചിത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി
ബറോഡയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു, ആർ ജി വൺ വനിതാ ടി20 ടൂർണമെന്‍റിൽ കേരളം ജേതാക്കൾ