
മൊഹാലി: ഐപിഎല്‍ ലേലത്തില്‍ 14 കോടി മുടക്കിയാണ് ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ മൂല്യത്തിനനുസരിച്ച പ്രകടനം പുറത്തെടുക്കാന്‍ മിച്ചലിന് തുടക്കം മുതല്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അവസാനം നടന്ന ചില ഫോമിന്റെ ലക്ഷണങ്ങള്‍ താരം കാണിച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 32 പന്തില്‍ 52 റണ്‍സ് നേടാന്‍ മിച്ചലിനായിരുന്നു. മാത്രമല്ല, പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും മിച്ചല്‍ നേടി.
എന്നാലിപ്പോള്‍ പഞ്ചാബിനെതിരായ ഒരു മത്സരത്തിന് മുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മിച്ചല്‍ മത്സരത്തിന് മുമ്പ് ബാറ്റിംഗ് പരിശീലനം നടത്തുമ്പോഴായിരുന്നു സംഭവം. പരിശീലനത്തിനിടെ താരത്തിന്റെ ഷോട്ട് കാണികള്‍ക്കിടയിലേക്ക് പോയി. ഒരു ഷോട്ട് ആരാധകന്റെ ഐ ഫോണില്‍ പതിക്കുകയായിരുന്നു. മിച്ചലിന്റെ പരിശീലനം ഫോണില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. എന്തായാലും മിച്ചല്‍ ആരാധകനെ നിരാശപ്പെടുത്തിയില്ല. തന്റെ ഒരു ജോഡി ഗ്ലൗസ് അദ്ദേഹം ആരാധകന് സമ്മാനിക്കുകയായിരുന്നു. വീഡിയോ കാണാം...
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെന്നൈ. 11 മത്സരങ്ങളില്‍ 12 പോയിന്റാണ് ചെന്നൈയ്ക്ക്. ആറ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ ചെന്നൈ പരാജയപ്പെട്ടു. ഇനി മൂന്ന് മത്സരങ്ങളാണ് ചെന്നൈക്ക് അവശേഷിക്കുന്നത്. വെള്ളിയാഴ്ച്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായാണ് അടുത്ത മത്സരം. പിന്നാലെ മെയ് 12ന് രാജസ്ഥാന്‍ റോയല്‍സിനേയും നേരിടും. അവസാന മത്സരം മെയ് 18നാണ്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!