ഇതാ ആരാധകര്‍ കാത്തിരുന്ന നിമിഷം; എബിഡിയും സംഘവും ആര്‍സിബി ക്യാംപില്‍- വീഡിയോ

Published : Aug 22, 2020, 12:28 PM IST
ഇതാ ആരാധകര്‍ കാത്തിരുന്ന നിമിഷം; എബിഡിയും സംഘവും ആര്‍സിബി ക്യാംപില്‍- വീഡിയോ

Synopsis

 ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎഇലെത്തുക. ഇരു ടീമുകളും തമ്മില്‍ പരമ്പര നടക്കാനുള്ളതുകൊണ്ടാണിത്.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ടീമുകള്‍ യുഎഇയില്‍ എത്തിക്കഴിഞ്ഞു. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. സെപ്റ്റംബര്‍ 19 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഫ്രാഞ്ചൈസികളിലെ വിദേശ താരങ്ങലും ദുബായില്‍ എത്തികൊണ്ടിരിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഐപിഎല്ലിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎഇലെത്തുക. ഇരു ടീമുകളും തമ്മില്‍ പരമ്പര നടക്കാനുള്ളതുകൊണ്ടാണിത്. 

ഇതിനിടെ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ട് മറ്റൊരു വാര്‍ത്തയെത്തി. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗെയിം ചേഞ്ചേറുമായി എബി ഡിവില്ലിയേഴ്‌സ് യുഎഇയിലെത്തിയെന്നുള്ളതാണ് വാര്‍ത്ത. താരം ഹോട്ടലിലേക്ക് വരുന്ന വീഡിയോ ആര്‍സിബി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. വീണ്ടും ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് വീഡിയോയില്‍ പറഞ്ഞു. ഡിവില്ലിയേഴ്‌സിനൊപ്പം സഹതാരങ്ങളായ  ഡെയില്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ് എന്നിവരുമുണ്ട്. 

2011 മുതല്‍ ആര്‍സിബിയുടെ നിര്‍ണായക താരമാണ് ഡിവില്ലിയേഴ്‌സ്. സ്‌റ്റെയ്ന്‍ ആവട്ടെ 2008ല്‍ ആര്‍സിബിക്ക് കളിച്ചതാരമാണ്. മോറിസ് ഈ സീസണിലാണ് ആര്‍സിബിലെത്തിയത്. 10 കോടി മുടക്കി ഡല്‍ഹി കാപിറ്റല്‍സില്‍ നിന്നാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. ഇന്നലെയാണ് ആര്‍സിബി യുഎഇയിലെത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കിടെ അസഹ്യമായ വയറുവേദന, ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍ ആശുപത്രിയില്‍
ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി