
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന നിലയിലാണ്. ശ്രേയസ് അയ്യര്‍ (5), അക്‌സര്‍ പട്ടേല്‍ (3) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (2), രോഹിത് ശര്‍മ (15), വിരാട് കോലി (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മാറ്റ് ഹെന്റി രണ്ടും കെയ്ന്‍ ജാമിസണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഗില്‍ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ രോഹിത് ജാമിസണിന്റെ പന്തില്‍ വില്‍ യംഗിന് ക്യാച്ച് നല്‍കി. എന്നാല്‍ കോലിയുടെ വിക്കറ്റാണ് സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ് ആയിരിരിക്കുന്നതിപ്പോള്‍. അതിന്റെ കാരണം ഗ്ലെന്‍ ഫിലിപ്‌സിന്റെ പറക്കും ക്യാച്ച് തന്നെയാണ്. തന്റെ വലത് ഭാഗത്ത് അതിവേഗത്തില്‍ വന്ന പന്ത് മിന്നല്‍ വേഗത്തില്‍ ഫിലിപ്‌സ് വലത് കയ്യില്‍ ഒതുക്കി. കോലിക്ക് പോലും വിശ്വസിക്കാനായില്ല. വിസ്മയ ക്യാച്ചിന്റെ വീഡിയോ കാണാം...
ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി വരുണ്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. റിഷഭ് പന്ത് ഇന്നും ടീമിന് പുറത്തായി. വിക്കറ്റില്‍ പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്ക് മാറി ഡാരില്‍ മിച്ചല്‍ തിരിച്ചെത്തി. ഡെവോണ്‍ കോണ്‍വെയാണ് പുറത്തായത്. ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടമാകുന്നത്. രോഹിത്തിന് മാത്രം തുടര്‍ച്ചയായ 10-ാം തവണ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലന്‍ഡ്: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്കെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!