ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ്റെ പുറത്താകലിന് പിന്നാലെ ആരാധകനെ മർദ്ദിക്കാൻ ശ്രമിച്ച് ഹാരിസ് റൗഫ്

Published : Jun 18, 2024, 10:25 PM ISTUpdated : Jun 19, 2024, 12:07 AM IST
ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ്റെ പുറത്താകലിന് പിന്നാലെ ആരാധകനെ മർദ്ദിക്കാൻ ശ്രമിച്ച് ഹാരിസ് റൗഫ്

Synopsis

ഭാര്യയോടൊപ്പം നടക്കുന്നതിനിടെയാണ് ആരാധകൻ പരിഹസിച്ച് എത്തിയത്. 

ന്യൂയോർക്ക്∙ ടി20 ലോകകപ്പിൽ നിന്ന് തോറ്റ് പുറത്തായതിന് പിന്നാലെ പരിഹസിച്ച ആരാധകനെ മർദ്ദിക്കാൻ ശ്രമിച്ച് പാക് താരം ഹാരിസ് റൗഫ് . ഇന്ത്യക്കാരനെന്നു പറഞ്ഞാണ് ആരാധകനെ തല്ലാനായി ഓടിച്ചത്. ടൂർണമെന്റിൽ സൂപ്പർ എട്ടിലെത്താതെ പുറത്തായതിൽ വിമർശനങ്ങൾ വക വെക്കാതെ ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ യുകെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. 

ഭാര്യയോടൊപ്പം നടക്കുന്നതിനിടെയാണ് ആരാധകൻ പരിഹസിച്ച് എത്തിയത്. ഹാരിസ് റൗഫ് ആരാധകനെ ഓടിക്കുന്ന വീഡിയോ വൈറലായി . ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നീ ഇന്ത്യക്കാരനല്ലെ’ എന്നു ചോദിച്ചാണ് ഹാരിസ് റൗഫ് ആരാധകനെതിതെ തിരിഞ്ഞത്. താൻ പാക്കിസ്ഥാൻകാരനാണെന്ന് ആരാധകൻ മറുപടി പറഞു . സമീപത്തുളളവർ ചേർന്നാണു താരത്തെ പിടിച്ചുമാറ്റിയത്. വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍