എത്താനുള്ളത് കോലി മാത്രം! സഞ്ജു ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ പങ്കുവച്ച് ബിസിസിഐ

Published : May 30, 2024, 05:37 PM ISTUpdated : May 30, 2024, 05:39 PM IST
എത്താനുള്ളത് കോലി മാത്രം! സഞ്ജു ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിന്റെ സ്‌പെഷ്യല്‍ വീഡിയോ പങ്കുവച്ച് ബിസിസിഐ

Synopsis

രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല.

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലന വീഡിയോ ബിസിസിഐ പുറത്തുവിട്ടു. വിരാട് കോലി മാത്രമാണ് ഇനി ഇന്ത്യന്‍ ക്യാംപില്‍ എത്താനുള്ളത്. ആദ്യ മത്സരത്തിന് മുമ്പ് മാത്രമെ വിരാട് കോലി ഇന്ത്യന്‍ ടീമിനൊപ്പം ചേരൂവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഞായറാഴ്ച ബംഗ്ലാദേശിനെതിരെ നടക്കുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തില്‍ വിരാട് കോലി കളിക്കില്ലെന്ന കാര്യം ഉറപ്പായി. കോലി കളിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ഇതേ സ്ഥാനത്ത് തിളങ്ങിയ സഞ്ജു സാംസണ് അവസരമൊരുങ്ങും.

രണ്ടാം ട്വന്റി 20 കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. 2007ല്‍ ട്വന്റി 20 കിരീടവും 2011ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയ ടീമിന് പിന്നീടിതുവരെ വിശ്വകിരീടം സ്വന്തമാക്കാനായിട്ടില്ല. ഈ കിരീടവരള്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് ക്യാപ്റ്റന്‍ രോഹിതും സംഘവും പരിശീലിക്കുന്നത്. യുഎസിലെത്തിയ ടീം പരിശീലനം തുടങ്ങി. ടീമിന്റെ ആദ്യ പരിശീലന ദൃശ്യങ്ങള്‍ ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. രോഹതിനൊപ്പം ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, സൂര്യകുമാര്‍ യാദവ്. ഒപ്പം മലയാളി താരം സഞ്ജു സാംസണും വീഡിയോയിലുണ്ട്. വീഡിയോ കാണാം... 

യുഎസിലെ സമയക്രമവുമായി പൊരുത്തപ്പെടലാണ് ടീമിന്റെ ആദ്യ ലക്ഷ്യമെന്ന് ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ് പരിശീലകന്‍ സോഹം ദേശായ് പറഞ്ഞു. രണ്ടുമാസത്തോളം നീണ്ടുനിന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് ശേഷമാണ് താരങ്ങള്‍ ദേശീയ ടീമിനായി ഒരുമിച്ച് ചേരുന്നത്. യുഎസ് ലോകകപ്പ് മികച്ച അനുഭമാകുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
 

PREV
click me!

Recommended Stories

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ
ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം