ഇതിലും അനായാസമായ ക്യാച്ച് ഇനിയുണ്ടാവില്ല; എന്നിട്ടും ഡെന്‍ലിക്ക് പിഴിച്ചു, ഷോക്കേറ്റത് പോലെ ആര്‍ച്ചര്‍- വീഡിയോ

Published : Dec 03, 2019, 09:05 PM IST
ഇതിലും അനായാസമായ ക്യാച്ച് ഇനിയുണ്ടാവില്ല; എന്നിട്ടും ഡെന്‍ലിക്ക് പിഴിച്ചു, ഷോക്കേറ്റത് പോലെ ആര്‍ച്ചര്‍- വീഡിയോ

Synopsis

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫീല്‍ഡിങ്ങായിരുന്നു ജോ ഡെന്‍ലിയുടേത്..? അങ്ങനെയാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് സംഭവം.

ഹാമില്‍ട്ടണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഫീല്‍ഡിങ്ങായിരുന്നു ജോ ഡെന്‍ലിയുടേത്..? അങ്ങനെയാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് സംഭവം. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 154 എന്ന നിലയില്‍ നില്‍ക്കുന്നു. കെയ്ന്‍ വില്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസില്‍. വില്യംസണ്‍ ജോഫ്ര ആര്‍ച്ചറെ നേരിടുന്നു. 

ആര്‍ച്ചറുടെ ഒരു സ്ലോ ഡെലിവറിയില്‍ വില്യംസണ്‍ ബാറ്റുവച്ചു. പന്ത് സാവധാനം താഴ്ന്നിറങ്ങി ഷോട്ട് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഡെന്‍ലിയുടെ കൈകളിലേക്ക്. എന്നാല്‍ താരത്തിന് ക്യാച്ച് കയ്യില്‍ ഒതുക്കാനായില്ല. ഇതിനിടെ ആര്‍ച്ചര്‍ വിക്കറ്റ് നേടിയെന്ന മട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. അടുത്ത നിമിഷം നിശ്ചലമായി നില്‍ക്കാന്‍ മാത്രമെ ആര്‍ച്ചര്‍ക്ക് സാധിച്ചുള്ളൂ. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാം', ഫോം ഔട്ടിനെക്കുറിച്ച് തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്
'ലോകകപ്പ് നേടിയത് പോലെ'; പാകിസ്ഥാന്റെ അണ്ടര്‍ 19 ഏഷ്യാ കപ്പ് നേട്ടം ഇസ്ലാമാബാദില്‍ ആഘോഷമാക്കി ആരാധകര്‍