
ലണ്ടന്‍: വീണ്ടും പേടിപ്പെടുത്തുന്ന ബൗണ്‍സറുമായി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷാഗ്നെയ്‌ക്കെതിരെയായിരുന്നു ആര്‍ച്ചറുടെ ബൗണ്‍സര്‍.
ആദ്യ ഇന്നിങ്‌സില്‍ ആര്‍ച്ചറുടെ തന്നെ ബൗണ്‍സറില്‍ ഏറുകൊണ്ട് പുറത്തുപോയ സ്റ്റീവ് സ്മിത്തിന് പകരമെത്തിയ താരമാണ് ലബുഷാഗ്നെ. ഇത്തവണ ഹെല്‍മെറ്റിന്റെ ഗ്രില്ലിലാണ് പന്ത് ഇടിച്ചത്.
ഏറുകൊണ്ടയുടനെ ലബുഷാഗ്നെ ക്രീസില്‍ വീണു. എന്നാല്‍ പെട്ടന്ന് തന്നെ എഴുന്നേറ്റ താരം പരിക്കൊന്നും പറ്റിയില്ലെന്നും ഉറപ്പുവരുത്തി. താരം നേരിട്ട രണ്ടാം പന്തില്‍ തന്നെയായിരുന്നു ആര്‍ച്ചറുടെ അപകടകരമായ പന്ത്. പന്തിന്റെ വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!