പ്രതിഷേധക്കാരെ തൂക്കിയെറിഞ്ഞ് ബെയര്‍സ്‌റ്റോ, തടഞ്ഞിട്ട് സ്‌റ്റോക്‌സ്! ലോര്‍ഡ്‌സില്‍ അവിശ്വസനീയ സംഭവങ്ങള്‍

Published : Jun 28, 2023, 04:46 PM IST
പ്രതിഷേധക്കാരെ തൂക്കിയെറിഞ്ഞ് ബെയര്‍സ്‌റ്റോ, തടഞ്ഞിട്ട് സ്‌റ്റോക്‌സ്! ലോര്‍ഡ്‌സില്‍ അവിശ്വസനീയ സംഭവങ്ങള്‍

Synopsis

ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാരാണ് ഇരുവരും. ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുന്നത്. 

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് ലോര്‍ഡ്‌സില്‍ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ടിന് ജയം വേണം. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. ഓരോ മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ലോര്‍ഡ്‌സില്‍ ഇറങ്ങിയത്. ഇംഗ്ലണ്ട് മൊയീന്‍ അലിക്ക് പകരം ജോഷ് ടംഗിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്‌ട്രേലിയ സ്‌കോട്ട് ബോളണ്ടിന് പകരം മിച്ചല്‍ സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചു.

എന്നാല്‍ ആദ്യ ഓവറിന് ശേഷം അവിശ്വസനീയ സംഭവം ലോര്‍ഡ്‌സില്‍ അരങ്ങേറി. ഗ്രൗണ്ടിലേക്ക് കാണികളില്‍ നിന്ന് രണ്ട് പേര്‍ ഓടിയെത്തി. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാരാണ് ഇരുവരും. ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുന്നത്. 

ഓറഞ്ച് നിറത്തിലുള്ള പൊടികളുമായിട്ടാണ് ഇരുവരും ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. താരങ്ങളുടെ അടുക്കേലേക്ക് ഓടിയ ഇരുവരേയും തടഞ്ഞത് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളാണ്. ഒരാളെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് തടഞ്ഞുവച്ചു. മറ്റൊരാളെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ എടുത്തുയര്‍ത്തി ബൗണ്ടറി ലൈനിലേക്ക് പുറത്തിട്ടു. അപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തിയിരുന്നു. അല്‍പ സമയത്തേക്ക് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. വീഡിയോ കാണാം...
 

പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ ജോണി ബെയര്‍‌സ്റ്റോ കീപ്പിംഗ് ഗ്ലൗവും ജേഴ്‌സിയും മാറിയിട്ടാണ് വീണ്ടും ഗ്രൗണ്ടിലെത്തിയത്. തിരിച്ചിറങ്ങുമ്പോള്‍ കാണികള്‍ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ക്ക് വേണ്ടി കയ്യടിക്കുന്നുണ്ടായിരുന്നു. ട്വിറ്ററിലും വലിയ സ്വീകരണമാണ് ബെയര്‍സ്‌റ്റോയ്ക്ക് ലഭിക്കുന്നത്. സംഭവത്തിന് ശേഷം നിമിഷ സമയത്തിനുള്ളില്‍ അദ്ദേഹം വൈറലാവുകയും ചെയ്തു. ചില ട്വീറ്റുകള്‍ വായിക്കാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം
ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം