പ്രതിരോധം പൊളിഞ്ഞു! മുഹമ്മദ് ഷമിയുടെ പന്തില്‍ ലബുഷെയ്‌നിന്റെ ഓഫ്സ്റ്റംപ് പറന്നു- വീഡിയോ 

By Web TeamFirst Published Jun 7, 2023, 8:37 PM IST
Highlights

ഡേവിഡ് വാര്‍ണര്‍ (43) പുറത്തായ ഉടനെയാണ് ലബുഷെയ്‌നും മടങ്ങുന്നത്. ഇതോടെ ഓസീസ് മൂന്നിന് 76 എന്ന നിലയിലായി. ലബുഷെയ്ന്‍ പുറത്തായ പന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യദിനം ലഞ്ചിന് ശേഷം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് മുഹമ്മദ് ഷമിയായിരുന്നു. 62 പന്തില്‍ 26 റണ്‍സുമായി ആത്മവിശ്വാസത്തോടെ നില്‍ക്കുകയായിരുന്ന മര്‍നസ് ലബുഷെയ്‌നെ ഷമി ബൗള്‍ഡാക്കുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍ (43) പുറത്തായ ഉടനെയാണ് ലബുഷെയ്‌നും മടങ്ങുന്നത്. ഇതോടെ ഓസീസ് മൂന്നിന് 76 എന്ന നിലയിലായി. ലബുഷെയ്ന്‍ പുറത്തായ പന്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരത്തില്‍ ഷമിയുടെ ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്.

പേസര്‍മാരായ ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്കായിരുന്നു മറ്റു വിക്കറ്റുകള്‍. ഡേവിഡ് വാര്‍ണറെ (43) ഠാക്കൂര്‍ മടക്കിയപ്പോള്‍ ഉസ്മാന്‍ ഖവാജയെ (0) സിറാജ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ലബുഷെയ്ന്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച പന്താണ് ഓഫ്സ്റ്റംപുമായി പറന്നത്. തകര്‍പ്പന്‍ ഡെലവറിയുടെ വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പുല്ലും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ ഇറങ്ങുന്നതെന്നും രോഹിത് വ്യക്തമാക്കി. ടോസ് നേടിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് പറഞ്ഞു.

വീണ്ടും ട്വിസ്റ്റ്! മെസി അമേരിക്കയിലേക്ക്? ബാഴ്‌സയിലേക്ക് തിരികെ എത്താനുള്ള സാധ്യത മങ്ങുന്നു

ഓസ്ട്രേലിയ (പ്ലേയിംഗ് ഇലവന്‍): ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

click me!